സിറിയന്‍ സൈന്യം ഒരു നഗരം കൂടി പിടിച്ചെടുത്തു

റഷ്യ- തുർക്കി ധാരണയെ തുടർന്ന് വലിയ ഏറ്റുമുട്ടലുകൾ നേരത്തെ നടക്കാതിരുന്ന പ്രദേശമാണിത്. വിമതർ കയ്യടക്കി വെച്ചിട്ടുളള പ്രദേശങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ പട്ടണം.

സിറിയന്‍ സൈന്യം ഒരു നഗരം കൂടി പിടിച്ചെടുത്തു

ഡമസ്‌കസ്: സിറിയൻ സൈന്യം വിമതരിൽ നിന്ന് ഒരു നഗരം കൂടി പിടിച്ചെടുത്തു. വിമതരുടെ നിയന്ത്രണത്തിലായിരുന്ന ഖൽഅതുൽ മദീഖ് എന്ന പട്ടണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് ബശ്ശാറുൽ അസദിന്റെ സൈന്യം ഖൽഅതുൽ മദീഖ് പിടിച്ചെടുത്തത്. ഇദ്‌ലിബിലും അതിനടുത്തുമുള്ള വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി സിറിയൻ സൈന്യം ശക്തമായ ആക്രമണമാണ് നടത്തിയിരുന്നത്. റഷ്യ- തുർക്കി ധാരണയെ തുടർന്ന് വലിയ ഏറ്റുമുട്ടലുകൾ നേരത്തെ നടക്കാതിരുന്ന പ്രദേശമാണിത്. സിറിയയിൽ റഷ്യയുടെ വ്യോമസേനയുടെ താവളം സ്ഥിതി ചെയ്യുന്ന ലതാകിയ പ്രദേശത്തിനോടടുത്താണ് ഖൽഅതുൽ മദീഖ്ന്ന പ്രദേശം. വിമതർ കയ്യടക്കി വെച്ചിട്ടുളള പ്രദേശങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ പട്ടണം. യു.എന്നിന്റെ കണക്കു പ്രകാരം ഈ മേഖലയിൽ ഒന്നരലക്ഷം കുടുംബങ്ങളാണ് വീടുകൾ തകർന്ന് തെരുവുകളിൽ കഴിയുന്നത്.

Read More >>