ആതുരസേവനം ഉപേക്ഷിക്കാതെ ഒരു പ്രധാനമന്ത്രി

എല്ലാ ശനിയാഴ്ചയും ഷെറിങ് ആതുര സേവനം നടത്തുന്നു. ആശുപത്രിയിൽ ശസ്ത്രക്രിയാ വിദ​​ഗ്ധനായാണ് അദ്ദേഹത്തിന്റെ സേവനം. ബാക്കിയുള്ള ദിവസങ്ങളിലാവട്ടെ പ്രധാനമന്ത്രി കസേരയിലിരുന്നു രാജ്യഭരണവും

ആതുരസേവനം ഉപേക്ഷിക്കാതെ ഒരു പ്രധാനമന്ത്രി

തിംഫു: കാര്യം താനൊരു പ്രധാനമന്ത്രിയൊക്കെയാണെങ്കിലും പഠിച്ച തൊഴിൽ മറക്കാൻ ലോട്ടായ് ഷെറിങ് തയ്യാറല്ല. ഭൂട്ടാൻ പ്രധാനമന്ത്രിയായ ലോട്ടായ്എ ഷെറിങ്ങിന്റെ കാര്യമാണ് പറയുന്നത്. എല്ലാ ശനിയാഴ്ചയും ഷെറിങ് ആതുര സേവനം നടത്തുന്നു. ആശുപത്രിയിൽ ശസ്ത്രക്രിയാ വിദ​​ഗ്ധനായാണ് അദ്ദേഹത്തിന്റെ സേവനം. ബാക്കിയുള്ള ദിവസങ്ങളിലാവട്ടെ പ്രധാനമന്ത്രി കസേരയിലിരുന്നു രാജ്യഭരണവും നിർവ്വഹിക്കുന്നു.

2008ലാണ് ഭൂട്ടാനിൽ അദ്യ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018 നവംബറിലാണ്‌ ഷെറിങ് ഭൂട്ടാന്റെ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനുശേഷം തന്റെ ഡോക്ടർ വേഷം അഴിച്ചു വച്ചങ്കിലും ജിഗ്മെ ഡോർജി വാങ്ചക് നാഷണൽ റഫറൽ ഹോസ്പിറ്റലിൽ എല്ലാ ശനിയാഴ്ചയും കൺസൾട്ടന്റ് യൂറോളജിസ്റ്റായി ഷെറിങ് പോകാറുണ്ട്.മാനസിക സമ്മർദം കുറയ്ക്കാൻ ചിലർ ഗോൾഫ് കളിക്കുകയും, മറ്റ് വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ തനിക്ക് ഒരു ശസ്ത്രക്രിയ നടത്തിയാൽ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്ന് ഷെറിങ് പറയുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ ഭൂട്ടാനിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഷെറിങ്ങിന്റെ മുഖ്യ ലക്ഷ്യമാണ്. ആരോഗ്യരംഗത്തെ കുറിച്ച് ജനങ്ങൾക്കുള്ള അജ്ഞത ആരോഗ്യമേഖലയുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്നുവെന്നാണ് ഷെറിങ് പറയുന്നത്.

2013ൽ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുമ്പ് ബംഗ്ലാദേശ്, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ ഡോക്ടറായി പ്രവർത്തിച്ചു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള ജോലിഭാരത്തിൽനിന്നു വിടുതൽ നേടിയാണ് ശനിയാഴ്ചകളിൽ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിഗ്മെ ഡോർജി വാംഗ്ചുക്ക് നാഷണൽ റെഫറൽ ആശുപത്രിയിൽ ശനിയാഴ്ച നടത്തുന്ന ഓപ്പറേഷനുകളെല്ലാം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്. സാമ്പത്തിക വികസനത്തെക്കാൾ ജനങ്ങളുടെ സന്തോഷത്തിനു പ്രാധാന്യം നല്കുന്ന രാജ്യമാണ് ഭൂട്ടാൻ. രാജ്യത്തിന്റെ അറുപതു ശതമാനവും വനമായി നിലനിർത്തിയിരിക്കുന്നുവെന്നതും ഭൂട്ടാന്റെ പ്രത്യേകതയാണ്.

Read More >>