ആണുങ്ങളുടെ പൂരമല്ല, പെണ്ണുങ്ങളുടെ പൂരം. അതുമല്ല, ഒരു ട്രാന്‍സ്‌ജെന്ററിന്റെ പൂരം.

ശീതല്‍ ശ്യാം എഴുതുന്ന തൃശൂര്‍ പൂരം അനുഭവം

ആണുങ്ങളുടെ പൂരമല്ല, പെണ്ണുങ്ങളുടെ പൂരം. അതുമല്ല, ഒരു ട്രാന്‍സ്‌ജെന്ററിന്റെ പൂരം.

ശീതല്‍ ശ്യാം

ഒരു തൃശൂർകാരി എന്ന നിലയിൽ പൂരം കാണാൻ ചെറുപ്പത്തിലെ നല്ല ആഗ്രഹം ഉണ്ടായിരുന്നു കാരണം വീടുനടുത്തുള്ള അബലത്തിലെ വിഷു. പൂരം കണ്ട് കൊതിച്ച് കൊതിച്ച് എന്ത് രസമായിരുന്നു.. ആനയും കുടകളും, വെൺചാമരങ്ങളും നെറ്റിപട്ടവും ആലവട്ടവും, അബലത്തിൽ ചാർത്തിയിരിക്കുന്ന മാലകളും ആനകളുടെ കഴുത്തിൽ ചുറ്റിയ വലിയ പൂമാലകളും സർവ്വ നിറമയം, പക്ഷേ എന്നെ പൂരപറബിൽ ആകർഷിച്ചിരുന്നത് കാവിമുണ്ടുടുത്ത് ചന്ദന കുറി തൊട്ട് വരുന്ന ചൊങ്കൻ ചുള്ളൻമാർ ആയിരുന്നു.

പലപ്പോഴായി പൂരം കാണുമ്പോഴോക്കെ ഒരു തേൻ മഴയാണ്. പക്ഷേ, ഈ തേൻ മഴക്ക് അധികനേരം പെയ്യാൻ പറ്റില്ലായിരുന്നു പൂരത്തിനിടയിലെ ഈ ആണ് പെണ്ണിനെ അവർ വേഗം കണ്ടെത്തും. പിന്നെ മറ്റുള്ളവർക്കും കാട്ടികൊടുത്ത് കളിയാക്കലുകൾ തുടങ്ങും അങ്ങിനെ പല സമയത്തായി കളിയാക്കലുകൾ നേരിട്ട് പൂരം മുഴുമിപ്പിക്കാതെ പോരുമായിരുന്നു. ചില സമയം രാത്രി പോകുമായിരുന്നു. ഗാനമേളയും നാടകവും ആസ്വദിക്കാൻ. പക്ഷേ, അമ്മയുടെ കൂടെ ഇരിക്കണം, ഗാനമേളയാണെങ്കിൽ പൂരപറബിൽ കാവിമുണ്ട് അടിവസ്ത്രം കാണുന്ന 'തരത്തിൽ ഉയർത്തി ഉണ്ടാക്കി ഡാൻസ് ചെയ്യുന്ന കുറെ ആണുങ്ങളെ കാണാം.

പെണ്ണുങ്ങൾ ഇരുന്ന് ഗാനമേളക്ക് പകരം ഇവരുടെ പിന്നാബുറ ഡാൻസ് കണ്ട് തിരിച്ച് പോണം. ഒരു പെണ്ണു പോലും ആ പൂരപറബിൽ ഗാനമേളക്ക് ന്യത്തംച്ചെയുന്നത് ഞാൻ കണ്ടില്ല. അത് കൊണ്ടാകും ഞാൻ ന്യത്തംച്ചെയാൻ തുനിഞ്ഞപ്പാ അമ്മ തടഞ്ഞത്.. അത് വലിയാലുക്കൽ പൂരമായാലും നെടുപുഴ ദുർഗാദേവി പൂരമായാലും, കൂർക്കഞ്ചേരി തൈപ്പൂയ മായാലും.. ഒരു പെണ്ണു പോലും... പൂര മേളത്തിന് തുള്ളുകയോ.. പൂര ഘോഷയാത്രക്കിടയിൽ കേറി കൈകൾ ഉയർത്തി ആർപ്പുവിളിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ല....

പങ്കാളി ജീവിതത്തിൽ വന്നപ്പഴോണ് പൂരം എതെന്ന് അറിഞത് . മിക്കവാറും പൂരങ്ങൾക്ക് തൃശ്ശൂർ ഉള്ളപ്പം ആള് കൊണ്ടു പോകുമായിരുന്നു, ഉത്രാളി, നെന്മാറ വല്ലങ്കി, ചിനകത്തൂർ, അഞൂർ പാർക്കാടി, കാട്ടക്കാബൽ, അങ്ങിനെ ഒരു പാട് പക്ഷേ പേടിച്ചാണ് പൂരങ്ങൾക്ക് പോകുന്നത് . എന്റെ ഐഡന്റിയെ ആരെങ്കിലുംമനസ്വിലാക്കിയാൽ മതി പൂരം അവിടെ നടക്കും. പങ്കാളി പല സമയത്തായി ഒരു പാട് പേരോട് വഴക്കിട്ടുണ്ട് എന്റ മുടിയിൽ പിടിച്ചവ cരാട് മുലയിൽ ചന്തിയിൽ ഒക്കെതിരക്കിനിടയിൽ പിടി വീണിട്ടുണ്ട് . പൂര പറബ് Sexul Attack നടത്താൻ പറ്റിയ സ്ഥലമാണെന്ന് പല തവണ മനസ്സിലായിട്ടുണ്ട്. പല സ്ത്രികളെയും പെൺകുട്ടികളെയും വായിൽ നോക്കുക മാത്രമല്ല അനുവാദമില്ലാതെ ശരീരത്തിൽ കയറി പിടിക്കുക, കമന്റ് പറയുക ഒരു പാട് സ്ഥലത്ത് നേരിൽ കാണുകയും പ്രതികരിക്കാൻ ധൈര്യമില്ലാതെ എന്നോട് തന്നെ നാണക്കേട് തോന്നിപോന്നിട്ടുണ്ട്...

ഒരു സമയത്ത് തൃശ്ശൂർ പൂരം നടക്കുന്ന ദിവസം വാർക്ക പണിയുണ്ടായി. പണി കഴിഞ്ഞ് പണി സാദനങ്ങൾ വക്കാൻ പൂരം നടക്കുന്ന പറബിൽ കൂടി പോണമായിരുന്നു. തെക്കോട്ടിറക്ക സമയമായിരുന്നു കൂടെ ഉള്ള ട്രാൻസ് സുഹ്യത്ത് എന്നേക്കാൾ eപടി ഉള്ളവൾ ഞങ്ങൾ പേടിച്ച് കൊണ്ട് നടന്നു പറബിൽ കയറിയ പാടെ ഒരു പാട് പേർ കൂകിവിളിച്ച് ദേ ഡാ.. രണ്ടു വണ്ടുകൾ പോകുന്നേന്ന്. ചിലർ കയറി പിടിച്ച് ഒരുതരം വിറയൽവന്നുഎനിക്ക്. തലയിൽ വച്ച പണി ആയുധങ്ങൾ താഴെ പോകുന്ന പോലെ തോന്നി. കൂടെള്ളവളെ ടീഷർട്ട് കീറി പറിച്ചു എന്റെ മുടിപിടിച്ച് വലിച്ചു ആ വലിയ ജനസാഗരത്തിന് മുൻപിൽ ഞങ്ങൾ പരസ്പരം നോക്കി പേടിച്ച് ഇരുണ്ടു കുടമാറ്റത്തിനായി എഴുന്നുള്ളിയ. പാറമേക്കാവിലമയും, തിരുവബാടി ഭഗവതിയും കോലത്തിലുന്ന് ഇത് കണ്ട് ചിരിക്കുന്ന പോലെ തോന്നി. എങനെയോ സാധനങ്ങൾ തിരിച്ച് കൊണ്ട് വച്ച് തിരിച്ച് വരുബഴും അനുഭവങ്ങൾ ഏറെ.ഒരു വണ്ടി പോലും അന്ന് തൃശ്ശുർ ഒടുല്ല എങ്ങനെയൊക്കയോ ശക്തൻമാർക്കറ്റിൽ എത്തി ബസിൽ കയറി വീട്ടിലെത്തി.

കുറെ തവണ തൃശ്ശൂർ പൂരം ദൂരെ നിന്ന് കണ്ടത് ഒർത്തിരിക്കുന്നു മുഴുവൻ ആണുങൾ റോഡിലും പറബി ലും ചില ആണുങൾ പെണ്ണുങ്ങളുടെ ചന്തിക്ക് പിടിക്കാനും ജാക്കി വക്കാനും മാത്രമായി പൂരത്തിന് എഴുന്നള്ളാറുണ്ട് എത്രയോ വിദേശിവനിതകളെ ചന്തിക്ക് മുലക്ക് പിടിച് ഞ്ഞെക്കുന്നതിന് ഒരു പാട് തവണ തൃശ്ശൂർ പൂരം സാക്ഷിയായിട്ടുണ്ട് .. പൂരത്തിന്റ ന്ന് വിദേശി പൂരവും പൂര പിറ്റേന്ന് സ്വദേശി പൂരെമെന്നണ് പറയാണ്. പൂര പി eറ്റന്ന് ആണ് നാട്ടിലെ പുരുഷൻമാർ അവരുടെ ഭാര്യമാരെ പൂരം കാണാൻ കൊണ്ടു പൂവാറ്... ഇത്രയധികം പുരുഷൻമാർ ഒഴുകുന്ന ഒരിടത്തിൽ ഒരു സ്ത്രി വന്നു പെട്ടാൽ... അതു കൊണ്ടാണ് സ്ത്രികൾക്ക് പ്രത്യക സംവിധാനം ബാരിക്കേട് തീർത്ത് കുറച്ച് കാലങ്ങൾക്ക് മുൻപ് ഒരുക്കിയത്.. സ്വന്തം കൂട്ടുകാരുടെയും രക്ഷിതാകളും ഒരുക്കുന്ന സുരക്ഷിതവലയത്തിൽ നിന്ന് പൂരം ആസ്വദിക്കുന്ന കുലസ്ത്രികൾ പൂരത്തെ കുറിച്ച് സ്വപ്നം കാണാം...... യഥാർത്ത പൂരം ആണിന്റേതാണ് ആണുങ്ങളുടെ താണ്. അതെ പൂരങ്ങൾ ആണുങ്ങളുടേതാണ് അതിന് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം....

പൂരങ്ങൾ ഇഷ്ടമാണ് പക്ഷേ ആ ജീവികളെ പൂരത്തിന്റെ പേരിൽ നോവിക്കുന്നത് ഇഷ്ടമല്ല. ഒരു പൂരപ്രേമിയേയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ കണ്ട പൂരമാണ്...... പൂരം പൊടിപൂരം..പൂരം..


Read More >>