ലിറോയ് സാനെ ബയേണ്‍ മ്യൂണിക്കിലേക്ക്

തുടർച്ചയായി രണ്ടാം തവണയും പ്രീമിയർ ലീഗ് കിരീടം സിറ്റി ചൂടിയപ്പോൾ സാനെയുടെ പങ്ക് നിർണ്ണായകമായിരുന്നു.

ലിറോയ് സാനെ ബയേണ്‍ മ്യൂണിക്കിലേക്ക്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ ജർമൻ മിഡ്ഫീൽഡർ ലിറോയ് സാനെ ബയേൺ മ്യൂണിക്കിലേക്ക്. സാനെയുമായി ബയേൺ അവസാനഘട്ട ചർച്ചനടത്തിയെന്നും മാറ്റം ഉടൻ ഉണ്ടായേക്കുമെന്നുമാണ് സൂചന. തുടർച്ചയായി രണ്ടാം തവണയും പ്രീമിയർ ലീഗ് കിരീടം സിറ്റി ചൂടിയപ്പോൾ സാനെയുടെ പങ്ക് നിർണ്ണായകമായിരുന്നു. 23കാരനായ സാനെയെ സ്വന്തമാക്കിയാൽ വിരമിച്ച ഫ്രാങ്ക് റിബറിയുടെയും ആര്യൻ റോബന്റെയും അഭാവം നികത്താമെന്നാണ് ബയേൺ കണക്കുകൂട്ടുന്നത്. ഇത്തവണയും ജർമൻ ബുണ്ടസ് ലീഗയിൽ ബയേണിനെ കിരീടത്തിലെത്തിച്ച ശേഷമാണ് ഇരുവരും ബൂട്ടഴിച്ചത്. 2016ൽ ഷാൽക്കെയിൽ നിന്ന് സിറ്റിയിലെത്തിയ സാനെ 89 മത്സരത്തിൽ നിന്ന് 25 ഗോളാണ് നേടിയത്. ജർമനിക്കുവേണ്ടി 19 മത്സരത്തിൽ നിന്ന് മൂന്നു ഗോളും അദ്ദേഹം നേടി. സിറ്റിക്കൊപ്പം രണ്ട് പ്രീമിയർ ലീഗ്, ഒരു എഫ്.എ കപ്പ്, രണ്ട് കാരബാവോ കപ്പ്, ഒരു കമ്മ്യൂണിറ്റി ഷീൽഡ് കപ്പ് എന്നിവ സാനെ നേടി. എന്നാൽ താരത്തിന്റെ ക്ലബ്ബ് മാറ്റം സംബന്ധിച്ച് ഔദ്യോഗികമായി സിറ്റി പ്രതികരിച്ചിട്ടില്ല.

Read More >>