കാന്‍സര്‍ ഇല്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി, ലാബ് അടച്ചു പൂട്ടി

ലാബിനെതിരേ വിവിധ സംഘടനകള്‍ നടത്തിയ സമരപരിപാടികളെ തുടര്‍ന്നാണ് പോലിസ് എത്തി അടച്ചുപൂട്ടിയത്‌

കാന്‍സര്‍ ഇല്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി, ലാബ് അടച്ചു പൂട്ടി

കോട്ടയം: കാൻസർ ഇല്ലാത്ത വീട്ടമ്മയ്ക്ക് കീമോതെറാപ്പി ചെയ്യേണ്ടി വന്ന വ്യാജ പരിശോധനാ ഫലം നൽകിയ മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി. എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ലാബ് അടച്ചു പൂട്ടുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തു വരും വരെ ഇനി ലാബ് തുറന്ന് പ്രവർത്തിക്കരുതെന്ന് ഇവർ നിർദേശിച്ചു. യുവതിയെ കാൻസറില്ലാതെ കീമോതെറാപ്പിയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ അന്വേഷണം ആരംഭിച്ചു. പരാതി ഉയർന്നപ്പോൾ തന്നെ അന്വേഷണം നടത്തിയെന്നും സ്വകാര്യ ലാബിലെ പിഴവാണന്നും കണ്ടെത്തിയതും ഡോക്ടർമാരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ട് മെയ് ആദ്യ വാരം തന്നെ വിദ്യഭാസ ഡയറക്ടർക്ക് നൽകിയിരുന്നുനുവെന്നും പ്രിൻസിപ്പൽ ജോസ് ജോസഫ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആലപ്പുഴ സ്വദേശി ആലപ്പുഴ കുടശനാട് ചിറയ്ക്ക് കിഴേക്കര വീട്ടിൽ രജനി (38) നെഞ്ചിൽ മുഴയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി എത്തിയത്. മാറിടത്തിൽ 4. 5 സെന്റീമീറ്റർ വലിപ്പമുള്ള മുഴ കാൻസറാണെന്ന സംശയത്തെത്തുടർന്ന് ഫ്രെബുവരി 28നാണ് രജനി കോട്ടയംമെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സതേടിയത്. പരിശോധനക്കായി ശേഖരിച്ച സാമ്പിളുകളിൽ ഒരെണ്ണം മെഡിക്കൽകോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലുമാണ് നൽകിയത്. കാൻസർ കണ്ടെത്തിയ സ്വകാര്യലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽകോളജിലെ ഡോക്ടർമാർ കീമോതൊറാപ്പി ചെയ്തത്. ആദ്യകീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാഫലം ലഭിച്ചത്. സ്വകാര്യ ലാബിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ വൈകിയാൽ രോഗിക്ക് കൂടുതത് അപകടം സംഭവിക്കുമെന്നതിലാണ് വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാണ് ഡോക്ടർമാർ ശ്രമിച്ചെതെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ പറഞ്ഞു. ഇത്തരം മുഴകൾ കാൻസർ സാധ്യത ഉള്ളതാണെന്നും മാമോഗ്രാം പരിശോധനയിലും കാൻസർ സാധ്യത കണ്ടതിനാൽ സ്വകാര്യ ലാബ് ഫലത്തെ ആശ്രയിച്ച് ചികിത്സ തുടങ്ങുകയായിരുന്നു ഡയനോവ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഡോക്ടർമാർ ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്ത് വന്നതിന് തുടർന്നാണ് പ്രകടനമായെത്തിയവർ ലാബോറട്ടറിയിലേക്ക് ഇരച്ചുകയറി ഷട്ടർ വലിച്ചുതാഴ്ത്തി ഒരുമണിക്കൂർ ഉപരോധം നടത്തി. തുടർന്ന് ഗാന്ധിനഗർ സി.ഐ കെ.ധനപാലൻ, എസ്.ഐ വി.വിനോദ് കുമാർ എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ പരിശോധനക്കായി പുതിയ സാംബിളുകൾ വാങ്ങാൻ പാടില്ലെന്നും പരിശോധന ഫലങ്ങൾ രോഗികൾക്ക് വേണ്ടിതിരികെ നൽകുന്നതിന് ലാബ് തുറക്കുന്നതിന് അവസരം നൽകുകയും ചെയ്തിനെത്തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ലാബിന് മുന്നിൽ നടന്ന ഉപരോധസമരം എ.ഐ.വൈ.എഫ് ജില്ല ജോയന്റ് സെക്രട്ടറി ലിജോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ എസ്.ഡി ഷാജിമോൻ, കെ.കെ.രാജേഷ്, എം.ജെ. മഹേഷ്, രാജേഷ് ചെങ്ങളം, കെ.ആർ. രാജേഷ്, ഒ.എസ്.അനീഷ്, മനോജ് അയ്മനം, പി.ജി.സുഗതകുമാർ എന്നിവർ പ്രസംഗിച്ചു.

കാൻസർ ചികിത്സ നടത്തിയ സംഭവത്തിൽ രണ്ടുദിവസത്തിനകം കാൻസർ ചികിത്സാ പ്രോട്ടോകോൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

. ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് പന്തളത്തെ ഒരു തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. രജനിയുടെ വരുമാനകൊണ്ടായിരുന്നു എട്ടു വയസ്സുള്ള മകളും മാതാപിതാക്കളും കഴിഞ്ഞു പോന്നിരുന്നത്. കാൻസർ ഇല്ലെന്ന റിപ്പോർട്ട് കിട്ടുമ്പോഴേയ്ക്കും ചികിത്സ ചിലവ് അര ലക്ഷത്തോളം കടന്നു. കീമോ ചെയ്തതിനെ തുടർന്ന് മുടി നഷ്ടപ്പെടുക്കുകയും വായ്ക്കുള്ളിൽ പൊള്ളലേക്കുകയും ചെയ്തിരുന്നു.

Read More >>