സുഡാനിൽ മദ്ധ്യസ്ഥ ചർച്ച പുനരാരംഭിച്ചു

നിയമലംഘന സമരം അവസാനിപ്പിക്കാൻ തയ്യാറണെന്ന് സമര സംഘടനകൾ അറിയിച്ചു.

സുഡാനിൽ മദ്ധ്യസ്ഥ ചർച്ച പുനരാരംഭിച്ചു

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനിൽ മദ്ധ്യസ്ഥ ചർച്ച പുനരാരംഭിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ആരംഭിച്ച ചർച്ച ഇടക്ക് വഴിമുട്ടിയിരുന്നു. പ്രമുഖ പ്രതിപക്ഷ നേതാക്കളെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു ഇത്.

തുടർന്ന് പ്രതിപക്ഷം നിയമലംഘന സമരം തുടങ്ങിയിരുന്നു. ഇന്നലെ അബി അഹമ്മദിന്റെ പ്രതിനിധി മഹ്മൂദ് ദരീരിന്റെ നേതൃത്വത്തിൽ ചർച്ച പുനരാരംഭിച്ചു. നിയമലംഘന സമരം അവസാനിപ്പിക്കാൻ തയ്യാറണെന്ന് സമര സംഘടനകൾ അറിയിച്ചു. തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ വിട്ടയക്കാൻ സൈനിക ഭരണകൂടവും തയ്യാറായിട്ടുണ്ട്.

സിവിലിയൻ ഭരണം ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സുഡാനിൽ ആഹ്വാനം ചെയ്ത നിയമ ലംഘന സമരത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു.

Read More >>