രാഹുല്‍ ഗാന്ധി ജനിക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന നഴ്‌സിന്റെ കഥ നുണയെന്ന് സോഷ്യല്‍മീഡിയാ പ്രചാരണം

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുരളീകൃഷ്ണയാണ് നുണപ്രചരണത്തിന് തുടക്കമിട്ടത്.

രാഹുല്‍ ഗാന്ധി ജനിക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന നഴ്‌സിന്റെ കഥ നുണയെന്ന് സോഷ്യല്‍മീഡിയാ പ്രചാരണം

സോഷ്യല്‍ മീഡിയയില്‍ ഒരു നുണ ആയിരമാവര്‍ത്തി പരക്കുകയാണ്. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പിയൂഷ് ഗോയലിന്റെ ഓഫീസ് ഫോളോ ചെയ്യുന്ന മുരളീകൃഷ്ണയാണ് നുണപ്രചരണത്തിന് തുടക്കമിട്ടത്. രാഹുല്‍ ഗാന്ധിയെ പ്രസവിച്ചയുടനെ കൈയിലെടുത്ത നഴ്‌സ് രാജമ്മാളിന്റെ കഥ നുണയാണെന്നാണെന്നാണ് അവകാശവാദം. രാജമ്മാളിന്റെ വയസ്സ് 62 ആണെന്നും രാഹുലിന് 49 ആയെന്നും അങ്ങനെയാണെങ്കില്‍ നഴ്‌സിന്റെ വയസ്സ് പ്രസവസമയത്ത് 13 ആയിരിക്കുമെന്നുമാണ് മുരളീകൃഷ്ണന്‍ ആരോപിക്കുന്നത്. അത് ചൂണ്ടിക്കാട്ടി മുരളീകൃഷ്ണന്‍ ചെയ്ത ട്വീറ്റ് 12100 പേര്‍ ലൈക്ക് ചെയ്യുകയും 6700 പേര്‍ റിട്വീറ്റ് ചെയ്യുകയും ചെയ്തു.

ദേശീയ പത്രങ്ങള്‍ മുതല്‍ പ്രാദേശിക പത്രങ്ങള്‍ വരെ രാജമ്മയുടെ വയസ്സ് 72 ആണെന്ന് റിപോര്‍ട്ട് ചെയ്യുമ്പോഴാണ് ഈ പ്രചരണം ചൂടുപിടിക്കുന്നത്.

വാര്‍ത്തയെ തുടര്‍ന്ന് നിജസ്ഥിതി അന്വേഷിച്ച പത്രങ്ങള്‍ രാജമ്മാളുടെ ഡ്രൈവിങ് ലൈസന്‍സ് അനുസരിച്ച് അവരുടെ വയസ്സ് 72 ആണെന്ന് കണ്ടെത്തി. ലൈസന്‍സില്‍ ചേര്‍ത്തിരിക്കുന്ന ജനനതീയതി 1947 ജൂണ്‍ ഒന്ന് ആണ്.

Read More >>