ഷിൻസോ ആബെ ഇറാനിൽ; യു.എസ്-ഇറാൻ സംഘർഷം ലഘൂകരിക്കുക ലക്ഷ്യം

ഇറാനും യു.എസ്സും തമ്മിലുള്ള വിള്ളൽ പരിഹരിക്കാനും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ഷിൻസോ ആബെയുടെ സന്ദർശനം.

ഷിൻസോ ആബെ ഇറാനിൽ; യു.എസ്-ഇറാൻ സംഘർഷം ലഘൂകരിക്കുക ലക്ഷ്യം

യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ തെഹ്‌റാനിലേക്ക്. ബുധനാഴ്ചയാണ് ഷിൻസോ ആബെ തെഹ്‌റാനിൽ എത്തുക. ഇറാനും യു.എസ്സും തമ്മിലുള്ള വിള്ളൽ പരിഹരിക്കാനും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ഷിൻസോ ആബെയുടെ സന്ദർശനം.

എന്നാൽ, ഇത് ഏത് തരത്തിലുള്ള ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തിൽ നിരീക്ഷകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഷിൻസോ ആബെയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വരാനിരിക്കെയുള്ള ഈ നീക്കം ലോകരാഷ്ട്രങ്ങൾക്കിടയിൽ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഉപകരിക്കും. 40 വർഷത്തിനിടെ ഇറാൻ സന്ദർശിക്കുന്ന ആദ്യത്തെ ജപ്പാൻ പ്രധാനമന്ത്രിയാകുകയാണ് ഇതോടെ ഷിൻസോ ആബെ. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി, പ്രസിഡന്റ് ഹസ്സൻ റൂഹാനി എന്നിവരുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് സൂചന.

ഇറാൻ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 90ാം വാർഷികമാണ് ഈ വർഷം. അതിലുപരി, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജപ്പാൻ സന്ദർശിച്ചതിനു ശേഷമാണ് ഷിൻസോ ആബെയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

2015ൽ ഇറാനുമായുണ്ടാക്കിയ ആണവകരാറിൽ നിന്ന് യു.എസ് ഏകപക്ഷീയമായി പിൻമാറിയതോടെയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വിള്ളലുണ്ടായത്. പിന്നീട് ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

Read More >>