മന്ത്രിയുടെ ജോലി ഭരണാനുമതി നല്‍കല്‍ മാത്രം, മറ്റെല്ലാം ഉദ്യോഗസ്ഥര്‍: ഇബ്രാഹിംകുഞ്ഞ്

പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയെന്ന് പരിശോധിക്കൽ ഉദ്യോഗസ്ഥരുടെ പണിയാണ്. മന്ത്രിക്ക് ആ പണിയല്ല.

മന്ത്രിയുടെ ജോലി ഭരണാനുമതി നല്‍കല്‍ മാത്രം, മറ്റെല്ലാം ഉദ്യോഗസ്ഥര്‍: ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം മേൽപാലം ക്രമക്കേടിൽ എല്ലാവർക്കും ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ്. മന്ത്രിയായിരുന്ന താൻ പാലത്തിന് ഭരണാനുമതി നൽകുക മാത്രമാണ് ചെയ്തത്. മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയെന്ന് പരിശോധിക്കൽ ഉദ്യോഗസ്ഥരുടെ പണിയാണ്. മന്ത്രിക്ക് ആ പണിയല്ല. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ അത് നോക്കിയില്ലെങ്കിൽ അവർ കുറ്റക്കാരാണ്. മന്ത്രിക്ക് പദ്ധതികളുടെ ഭരണാനുമതി നൽകുന്ന ജോലി മാത്രമെ ഉള്ളൂ. അത് കഴിഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. ഇതൊന്നും പാലാരിവട്ടത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല.

വിജിലൻസ് അന്വേഷണത്തിൽ സഹകരിക്കും. ഇ.ശ്രീധരനൊക്കെ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Read More >>