ജലവിതരണത്തിന്റെ ജാതിയും മതവും; എന്തുകൊണ്ടാണ് ദുരിതങ്ങള്‍ മുഴുവന്‍ ദലിതര്‍ക്കും മുസ്ലിങ്ങള്‍ക്കും മാത്രമാവുന്നത്?

എന്തുകൊണ്ടാണ് ദരിദ്രര്‍ താമസിക്കുന്ന ഇടങ്ങളില്‍ വെള്ളം കിട്ടാക്കനിയാവുന്നതും ഉണ്ടെങ്കില്‍ തന്നെ വ്യത്തിഹീനമാവുന്നതും. എന്തുകൊണ്ടാണ് സമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം ധാരാളം ലഭിക്കുന്നതും വൃത്തിയുള്ളതാവുന്നതും.

ജലവിതരണത്തിന്റെ ജാതിയും മതവും; എന്തുകൊണ്ടാണ് ദുരിതങ്ങള്‍ മുഴുവന്‍ ദലിതര്‍ക്കും മുസ്ലിങ്ങള്‍ക്കും മാത്രമാവുന്നത്?

വെള്ളം ഒരു അവശ്യവസ്തുവാണ്, പണക്കാരനും ദരിദ്രനും. നഗരങ്ങളില്‍ വെള്ളം കൊടുക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്, അഥവാ പ്രാദേശിക ഭരണകൂടത്തിന്. എല്ലാവരും വെള്ളത്തിന് പണം നല്‍കുന്നു, അതില്‍ കുറവോ കൂടുതലോ ഇല്ല. എന്നിട്ടും എന്തുകൊണ്ടാണ് ദരിദ്രര്‍ താമസിക്കുന്ന ഇടങ്ങളില്‍ വെള്ളം കിട്ടാക്കനിയാവുന്നതും ഉണ്ടെങ്കില്‍ തന്നെ വ്യത്തിഹീനമാവുന്നതും. എന്തുകൊണ്ടാണ് സമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം ധാരാളം ലഭിക്കുന്നതും വൃത്തിയുള്ളതാവുന്നതും. ചില ചോദ്യങ്ങള്‍ അങ്ങനെയാണ്. അത് നമ്മെ ആശയക്കുഴപ്പത്തിലാക്കും.

മുംബൈയിലെ ചേരികളില്‍ കുറേ കാലമായി വെള്ളമില്ല. ചിലയിടങ്ങളില്‍ കുറച്ചു സമയം വെള്ളം ലഭിക്കും, ഏകദേശം 30 മിനിട്ട്. മറ്റു ചിലയിടങ്ങളില്‍ വെള്ളമേ ലഭിക്കില്ല. ഏകദേശം മൂന്ന് മാസം മുന്‍പ് മുംബൈയിലെ ചേരികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തെരുവിലിറങ്ങേണ്ടിവന്നു. ജലവിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്. ജലവിതരണപൈപ്പുകള്‍ മാറ്റി സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ മറ്റൊരാവശ്യം. സമ്മര്‍ദ്ദത്തിന് വഴങ്ങി കുറച്ച് പൈപ്പുകള്‍ പ്രാദേശികഭരണകൂടം മാറ്റിസ്ഥാപിക്കുകയും ചെയ്തു.

മുംബൈ നഗരത്തിലെ ദലിതരും മുസ്ലിങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് ജലവിതരണത്തെ സംബന്ധിച്ച് വലിയ പരാതിയുള്ളത്. ഇവിടങ്ങളില്‍ പലര്‍ക്കും വാട്ടര്‍കണക്ഷനില്ല. മൂന്നിലൊരാള്‍ നിയമവിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ ജലശേഖരണത്തിന് നിര്‍ബന്ധിതരാവുന്നുവെന്നാണ് ഒരു കണക്ക്. നിയമവിരുദ്ധമാര്‍ഗങ്ങളിലൂടെ ജലവിതരണം നടത്തുന്ന വാട്ടര്‍മാഫിയ തന്നെ മുംബൈയില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിദിനം 100 രൂപ വരെ ചെലവഴിച്ചാണ് പല കുടുംബങ്ങളും ഇവരെ ആശ്രയിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്.

ഇരുപത് ലിറ്റര്‍ വാട്ടര്‍ ബോട്ടില്‍ 25 രൂപക്ക് വാങ്ങേണ്ടിവരുന്ന കുടുംബങ്ങളുമുണ്ട്. ദിനം പ്രതി ഏകദേശം 8-10 ബോട്ടിലുകള്‍ അവര്‍ക്ക് വേണ്ടിവരും. അതൊരു അധികച്ചെലവാണ്.

നിയമവിധേയ കണക്ഷനുള്ളവര്‍ക്ക് ലഭിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും പ്രശ്‌നമാണ്. അഴുക്കുചാലുകളിലൂടെ പോകുന്ന പൈപ്പുകള്‍ പലയിടങ്ങളിലും ചോര്‍ന്നൊലിക്കുന്നതിനാല്‍ പല ജലജന്യരോഗങ്ങളും ഇവിടെ സാധാരണമാണ്. 2000ത്തിനു മുന്‍പ് ചേരികളില്‍ താമസിക്കുന്നവര്‍ക്കാണ് വാട്ടര്‍ കണക്ഷന് അര്‍ഹതയുള്ളത്. അവര്‍ക്കുതന്നെ അത് ലഭിക്കുമോ എന്നത് വേറെ കാര്യം. അതിനുശേഷം താമസമാരംഭിച്ചവര്‍ക്ക് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ വേറെ വഴിയില്ല.

സാധാരണ രാവിലെ ആറ് മണിക്കാണ് ആദ്യ കാലത്ത് വെള്ളം വന്നിരുന്നത്. അത് ജോലിക്കുപോകുന്ന സാധാരണക്കാരുടെ കുടുംബങ്ങള്‍ക്ക് സൗകര്യമാണ്. ജോലിയെടുക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഇപ്പോള്‍ 10 മണിക്കാണ് ജലവിതരണം ആരംഭിക്കുന്നത്. ചില അതോടെ ഒരാള്‍ അതിനുവേണ്ടി മാത്രം വീട്ടിലിരിക്കേണ്ടിവരുന്നു. ആദ്യകാലത്ത് മൂന്ന് മണിക്കൂര്‍ പൈപ്പിലൂടെ വെള്ളം വന്നിരുന്നു. ആദ്യ അര മണിക്കൂര്‍ മാലിന്യമുള്ള വെള്ളമാണ് വരികയെന്നാണ് മുംബൈവാസികളുടെ പരാതി.

Read More >>