ശ്രീലങ്ക ഓസ്‌ട്രേലിയയെ നേരിടും; രണ്ടു മത്സരങ്ങൾ മഴ കാരണം മാറ്റിവെച്ച ലങ്കയ്ക്ക് ജയിച്ചേ മതിയാവൂ

ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നു മണിക്കാണ് മത്സരം. നാല് മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ ഇന്ത്യയോട് മാത്രമാണ് തോറ്റത്. ശ്രീലങ്കയുടെ രണ്ടു മത്സരങ്ങൾ മഴ കാരണം മാറ്റിവച്ചു.

ശ്രീലങ്ക ഓസ്‌ട്രേലിയയെ നേരിടും;  രണ്ടു മത്സരങ്ങൾ മഴ കാരണം മാറ്റിവെച്ച ലങ്കയ്ക്ക് ജയിച്ചേ മതിയാവൂ

ലണ്ടൻ ഓവൽ സ്റ്റേഡിയത്തിൽ ഇന്ന് ശ്രീലങ്ക ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നു മണിക്കാണ് മത്സരം. നാല് മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ ഇന്ത്യയോട് മാത്രമാണ് തോറ്റത്. ശ്രീലങ്കയുടെ രണ്ടു മത്സരങ്ങൾ മഴ കാരണം മാറ്റിവച്ചു. കളിച്ച രണ്ടെണ്ണത്തിൽ ന്യൂസീലൻഡിനോട് 10 വിക്കറ്റിന് പരാജയപ്പെട്ടപ്പോൾ അഫ്ഗാനിസ്ഥാനെതിരെ 34 റണ്ണിന്റെ വിജയം നേടാൻ ലങ്കയ്ക്ക് സാധിച്ചു. ലങ്കയുടെ പാകിസ്താനും ബംഗ്ലാദേശുമായിട്ടുള്ള മൽസരങ്ങളാണ് മഴ മൂലം മാറ്റിവച്ചത്. പോയിന്റ് നിലയിൽ നാലു പോയിന്റുമായി അഞ്ചാമതാണ് ലങ്ക.

അഫ്ഗാനിസ്ഥാനുമായിട്ടായിരുന്നു ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. 91 ബോളുകൾ ബാക്കിനിൽക്കേ ഏഴ് വിക്കറ്റിനായിരുന്നു ജയം. വെസ്റ്റ് ഇൻഡീസുമായുള്ള രണ്ടാം മത്സരത്തിൽ 15 റണ്ണുണ്ണിനാണ് ഓസീസ് ജയിച്ചത്. മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യയോട് 36 റണ്ണുകൾക്ക് പരാജയപ്പെട്ടപ്പോൾ പാകിസ്താനെ 41 റണ്ണിന് തോല്പിക്കാൻ ഓസ്‌ട്രേലിയ്ക്ക് സാധിച്ചു.

ലോകകപ്പ് സന്നാഹ മൽസരത്തിലാണ് ശ്രീലങ്കയും ഓസ്‌ട്രേലിയയും ഇതിനുമുമ്പ് നേർക്കുനേരെത്തിയത്. അന്ന് അഞ്ച് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയ ജയിച്ചത്. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും നടന്ന ടെസ്റ്റ് പരമ്പരയിലും ജയം ഓസ്‌ട്രേലിയയ്ക്കക്കായിരുന്നു.

നായകൻ ദിമുത് കരുണരത്‌നെയുടെ നേതൃത്വത്തിൽ ആഞ്ചലോ മാത്യൂസ്, ധനഞ്ചയ ഡിസിൽവ, കുശാൽ പെരേര, ലഹിരു തിരിമണ്ണെ, കുശാൽ മെൻഡിസ്, തിസാര പെരേര, ഇസിരു ഉഡാന, ലസിത് മല്ലിംഗ, സുരാംഗ ലക്മൽ, നുവാൻ പ്രദീപ് എന്നിവരാണ് ശ്രീലങ്കൻ സംഘത്തിലുള്ളത്. ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ആദം സാംപ, അലക്‌സ് കെറി, ഡേവിഡ് വാർണർ, ഗ്ലെൻ മാക്‌സ്വെൽ, ജേസൺ ബെഹ്രന്ദോഫ്, കെയ്ൻ റിച്ചാഡ്‌സൺ, മാർകസ് സ്റ്റോനിസ്, മിച്ചൽ സ്റ്റാർക്, നതാൻ കോർട്‌നീൽ, നഥാൻ ലിയോൻ, പാറ്റ് കുമിൻസ്, ഷോൺ മാർഷ്, സ്റ്റീവൻ സ്മിത്ത്, ഉസ്മാൻ ഖവാജ എന്നിവരടങ്ങുന്നതാണ് ഓസ്‌ട്രേലിയൻ തീം.

Read More >>