കോപ്പ അമേരിക്ക: അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ

റോജര്‍ മാര്‍ട്ടിനസും ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്കു വേണ്ടി ഗോള്‍ നേടിയത്.

കോപ്പ അമേരിക്ക: അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ തകര്‍ത്ത് കൊളംബിയ. 71ാം മിനിറ്റിലും 86 ാം മിനിറ്റിലും നേടിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയ്ക്കുമുകളില്‍ വിജയം നേടിയത്.

തുടക്കത്തില്‍ ചില മുന്നേറ്റങ്ങള്‍ കാഴ്ചവയ്ക്കാന്‍ അര്‍ജന്റീനക്കായെങ്കിലും അത് നിലനിര്‍ത്താനായില്ല. മുന്നേറ്റങ്ങള്‍ക്കു വേണ്ടി നടത്തിയ ചില ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

റോജര്‍ മാര്‍ട്ടിനസും ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്കു വേണ്ടി ഗോള്‍ നേടിയത്.