ത്രിണമൂല്‍ എംപി നുസ്രത്ത് ജഹാന്‍ സത്യപ്രതിജ്ഞ ചെയ്തത് വന്ദേമാതം ചൊല്ലി; അഭിനന്ദനവുമായി ഹിന്ദുത്വ സൈബര്‍പട

. നുസ്രത്തും ത്രിണമൂലും മുസ്ലിംപക്ഷപാതികളാണെന്നായിരുന്നു ഹിന്ദുത്വ ആരോപണം. സത്യപ്രതിജ്ഞ കഴിഞ്ഞതോടെ നുസ്രത്ത് ബിജെപിയുടെ ഗുഡ്ബുക്കില്‍ ഇടം നേടി.

ത്രിണമൂല്‍ എംപി നുസ്രത്ത് ജഹാന്‍ സത്യപ്രതിജ്ഞ ചെയ്തത് വന്ദേമാതം ചൊല്ലി; അഭിനന്ദനവുമായി ഹിന്ദുത്വ സൈബര്‍പട

നടിയും ഇപ്പോള്‍ ബംഗാളില്‍ നിന്നുള്ള ത്രിണമൂല്‍ എംപിയുമായ നുസ്രത്ത് ജഹാന്‍ സത്യപ്രതിജ്ഞ ചെയ്തത് അവസാനിപ്പിച്ചത് വന്ദേമാതം ചൊല്ലി. പശ്ചിമബംഗാളിലെ ബഷിറാത്ത് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവ് സയന്തന്‍ ബസുവിനെ മൂന്നര ലക്ഷം വോട്ടിന് പാജയപ്പെടുത്തിയാണ് നുസ്രത്ത് പാര്‍ലമെന്റിലെത്തിയത്. മുസ്ലിംഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് കനത്ത വോട്ട് നേടി വിജയിച്ച നുസ്രത്ത് തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും മാദ്ധ്യമശ്രദ്ധനേടിയ എംപിമാരിലൊരാളാണ്.

17ാമത് ലോക്ഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്ന സമയത്ത്് നുസ്രത്തും സുഹൃത്തും നടിയും എംപിയുമായ മിമി ചക്രവര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇരുവരും നുസ്രത്തിന്റെ വിവാഹത്തിനായി തുര്‍ക്കിയിലേക്ക് പോയിരിക്കയായിരുന്നു.

ഇന്നലെ നടന്ന സത്യപ്രതിജ്ഞയില്‍ നുസ്രത്ത് വിവാഹിതയായ ഹിന്ദു യുവതിയുടെ മട്ടില്‍ പട്ട് സാരിയും സിന്ദൂരവുമണിഞ്ഞാണ് എത്തിയത്. ഈശ്വരനാമത്തില്‍ ആരംഭിച്ച സത്യപ്രതിജ്ഞ വന്ദേ മാതരം മുഴക്കിയാണ് അവസാനിപ്പിച്ചത്. അതിനുശേഷം സ്പീക്കറുടെ കാല്‍ തൊട്ട് വന്ദിക്കുകയും ചെയ്തു.

ബിജെപി നേതാക്കളുടെ ഒരുപാട് എതിര്‍പ്പുകള്‍ക്ക് വിധേയയായ നുസ്രത്ത് ഉടന്‍ അവരുടെ വാത്സല്യഭാജനമായി. നുസ്രത്തും ത്രിണമൂലും മുസ്ലിംപക്ഷപാതികളാണെന്നായിരുന്നു അവരുടെ ആരോപണം. സത്യപ്രതിജ്ഞ കഴിഞ്ഞതോടെ നുസ്രത്ത് ബിജെപിയുടെ ഗുഡ്ബുക്കില്‍ ഇടം നേടി. നുസ്രത്തിന്റെ നടപടിയോട് നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു. ഹിന്ദുത്വര്‍ സ്വാഗതം ചെയ്തു.

വന്ദേമാതരം ന്യൂനപക്ഷവിരുദ്ധമായ പ്രമേയമായി വികസിപ്പിക്കപ്പെട്ട ഈ സമയത്ത് നുസ്രത്തിനെ പോലെ ഒരു എംപി വന്ദേമാതരം മുഴക്കുന്നത് ഹിന്ദുചിന്തയ്ക്ക് ത്രിണമൂല്‍ പക്ഷത്തുനിന്ന് ലഭിക്കുന്ന സ്വീകാര്യതയാണെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരം നിലപാടുകള്‍ മറച്ചുവച്ചത് മുസ്ലിം വോട്ട് നേടുന്നതിനുള്ള തന്ത്രമാണെന്നായിരുന്നു മറ്റു ചിലരുടെ ആരോപണം. ഇന്നലെയായിരുന്നു നുസ്രത്തും മിമിയുെ സത്യപ്രതിജ്ഞ ചെയ്തത്.

Read More >>