കങ്കണയ്ക്കും സഹോദരിക്കുമെതിരേ സമൻസ്: കോടതി നടപടി മാനനഷ്ടക്കേസിൽ

ആദിത്യ പഞ്ചോളിക്കെതിരേ കങ്കണ നൽകിയ പീഡന പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ടാണ് താരത്തിനെതിരേ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.

കങ്കണയ്ക്കും സഹോദരിക്കുമെതിരേ സമൻസ്: കോടതി നടപടി മാനനഷ്ടക്കേസിൽ

നടൻ ആദിത്യ പഞ്ചോളി നൽകിയ മാനനഷ്ടക്കേസിൽ ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരി രംഗോലിക്കും കോടതി സമൻസ്. ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്. ആദിത്യ പഞ്ചോളിക്കെതിരേ കങ്കണ നൽകിയ പീഡന പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ടാണ് താരത്തിനെതിരേ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.

ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലും പ്രസ്താവനകളിലും കങ്കണ നടത്തിയ പരാമർശങ്ങളിലും സഹോദരി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളിലുമാണ് കേസ്. കങ്കണയുടെ അഭിഭാഷകനെതിരേയും പരാതിയുണ്ട്. കങ്കണ വ്യാജ തെളിവ് സൃഷ്ടിച്ച് തന്നെ പീഡനക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ആദിത്യ പറയുന്നത്. അഭിഭാഷകനെ വിട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവും അദ്ദേഹം ഹാജരാക്കി.

പതിനാറാം വയസിൽ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ ആദിത്യ തന്നെ ബലാല്‍സംഗം ചെയ്തെന്ന് ആരോപിച്ച് കങ്കണ മുംബൈ പോലീസിൽ പരാതി നൽകുകയായിരുന്നു.

Read More >>