പശ്ചിമ ബംഗാളില്‍ ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് മൂന്നു പേരെ ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു

24 പര്‍ഗാനയിലെ കാന്നിങ്ങില്‍ നിന്ന് ഹുഗ്‌ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഏഴ് പേരാണ് ആക്രമണത്തിനിരയായത്.

പശ്ചിമ ബംഗാളില്‍ ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് മൂന്നു പേരെ ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു

ജയ് ശ്രീരാം മുഴക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും ഹിന്ദുത്വരുടെ അക്രമം. പശ്ചിമ ബംഗാളിലെ സൗത്ത് പര്‍ഗാന ജില്ലയില്‍ ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഓടുന്ന തീവണ്ടിയില്‍ നിന്ന് മൂന്നു പേരെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം.

24 പര്‍ഗാനയിലെ കാന്നിങ്ങില്‍ നിന്ന് ഹുഗ്‌ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഏഴ് പേരാണ് ആക്രമണത്തിനിരയായത്. തീവണ്ടിയിലെ അതേ കമ്പാര്‍ട്ട്‌മെന്റില്‍ കയറിക്കൂടിയ ഒരു പറ്റം അക്രമികള്‍ അവരോട് ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്ന അവരെ എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിച്ചു. അക്രമത്തിനിരയായ മന്ന മുല്ല പറയുന്നത് താന്‍ ഒരു സമയത്ത് ജയ് ശ്രീരാം വിളിക്കാന്‍ ഒരുങ്ങിയെങ്കിലും അടി നിര്‍ത്താത്തതുകൊണ്ട് സാധിച്ചില്ല എന്നാണ്. അടി നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ ഏഴ് പേരില്‍ മൂന്നു പേരെ അവര്‍ ഓടുന്ന തീവണ്ടിയില്‍ നിന്ന് തള്ളിവിട്ടു.

കഴിഞ്ഞ ആഴ്ച മുഹമ്മദ് മൊമിന്‍ എന്ന യുവാവിനെയും ഇതുപോലെ ഓടുന്ന തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടിരുന്നു. തബ്രിസ് അന്‍സാരി ഇതേ രീതിയില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ആഴ്ചയിലാണ്.

Read More >>