ഒരോവറില്‍ ഏഴ് പന്തെറിഞ്ഞ് മോറിസ്

സംഭവം വിവാദമായെങ്കിലും ഇത് സംബന്ധിച്ച് ഐ.സി.സി. പ്രതികരിച്ചിട്ടില്ല.

ഒരോവറില്‍ ഏഴ് പന്തെറിഞ്ഞ് മോറിസ്

പാകിസ്താനെതിരേ ഒരോവറിൽ ഏഴ് പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ക്രിസ് മോറിസ്. 49 റൺസിന് പാകിസ്താൻ ജയിച്ച ഞായറാഴ്ചത്തെ മത്സരത്തിലാണ് മോറിസിന് വീഴ്ച പറ്റിയത്. സംഭവം വിവാദമായെങ്കിലും ഇത് സംബന്ധിച്ച് ഐ.സി.സി. പ്രതികരിച്ചിട്ടില്ല.

14ാം ഓവറിലാണ് മോറിസ് വൈഡോ നോബോളോ അല്ലാതെ ഏഴ് പന്തെറിഞ്ഞത്. പാകിസ്താൻ താരങ്ങളായ ഇമാം ഉൾ ഹക്കും ഫഖർ സമാനുമായിരുന്നു ക്രീസിൽ. അധിക പന്തിൽ നിന്ന് റണ്ണോ വിക്കറ്റ് വീഴ്ചയോ ഉണ്ടായിട്ടില്ല. അമ്പയറിങ്ങിലെ വീഴ്ചയാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെയുള്ളതിൽ ഏറ്റവും മോശമായ അമ്പയറിംഗാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വിമർശകർ പറയുന്നു. അധിക പന്തിൽ റൺ നേടുകയോ വിക്കറ്റ് വീഴുകയോ ചെയ്തിരുന്നെങ്കിൽ പ്രശ്നം രൂക്ഷമാവുമായിരുന്നു. കുമാർ ധർമസേനയും ജോയൽ വിൽസനുമായിരുന്നു കളിയിൽ അമ്പയർമാർ.

Read More >>