മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

നേരത്തെ മോദിസ്തുതിയുടെ പേരിലായിരുന്നു സിപിഎമ്മില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്.

മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ മോദിസ്തുതിയുടെ പേരിലായിരുന്നു സിപിഎമ്മില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോകേണ്ടി വന്നതും ഇതേ കാരണം കൊണ്ടുതന്നെ.

Read More >>