സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസം ബിജെപിയാണോ എഎപിയാണോ ഭേദം; ബിജെപിയെ സംവാദത്തിന് വെല്ലുവിളിച്ച് എഎപി

എ.എ.പി സർക്കാരും ബി.ജെ.പി സർക്കാരും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ സ്‌കൂളുകളിലെ 'വിദ്യാഭ്യാസ മാതൃക' വിഷയത്തിൽ സംവാദം, താരതമ്യം നടത്താനാണ് സിസോദിയുടെ വെല്ലുവിളി.

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസം ബിജെപിയാണോ എഎപിയാണോ ഭേദം; ബിജെപിയെ സംവാദത്തിന് വെല്ലുവിളിച്ച് എഎപി

സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ മാതൃകയിൽ സംവാദത്തിനു ബി.ജെ.പി ഉപാദ്ധ്യക്ഷൻ ജെ.പി നദ്ദയേയും മുതിർന്ന നേതാവ് വിജയ് ഗോയലിനേയും വെല്ലുവിളിച്ച് ഡൽഹി ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായി മനിഷ് സിസോദിയ. എ.എ.പി സർക്കാർ, ബി.ജെ.പി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ സ്‌കൂളുകളിലെ 'വിദ്യാഭ്യാസ മാതൃക' വിഷയത്തിൽ സംവാദം, താരതമ്യം നടത്താനാണ് സിസോദിയുടെ വെല്ലുവിളി.

2020ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിൽ എ.എ.പി ഒരു പരിഹാസപാത്രമാണെന്ന ജെ.പി നദ്ദയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സിസോദ്യയുടെ വെല്ലവുവിളി.

'തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പരിഹസിക്കുന്ന അവരെ അധികാരത്തിലെത്തിച്ച ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. ബി.ജെ.പി അതാണ് ചെയ്യുന്നതെന്നു സിസോദിയ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മികച്ച 10 സ്‌കൂളുകളും ഡൽഹിയിലെ മികച്ച 10 സ്‌കൂളുകളും തമ്മിൽ താരതമ്യം നടത്താം. അതിനു ശേഷം മനസിലാകും ആരാണ് പരിഹാസപാത്രമെന്ന്'-സിസോദിയ പറഞ്ഞു.

Read More >>