ബജറ്റ് പെട്ടിയുടെ കഥ: പെട്ടിയുപേക്ഷിച്ച് നിര്‍മ്മല സീതാരാമന്‍

1860ൽ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് തലവനായിരുന്നു വില്യം എവാർട്ട് ഗ്ലാഡ്‌സ്റ്റോൺ ആണ് ബജറ്റ് പെട്ടി അവതരിപ്പിക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ട ധാരാളം രേഖകൾ ഈ പെട്ടിയിൽ ഉണ്ടാവും. ഈ പതിവ് ബ്രിട്ടൻ തുടരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആര്‍.കെ ഷണ്‍മുഖം ഷെട്ടിയും ഇതു തുടരുകയായിരുന്നു.

ബജറ്റ് പെട്ടിയുടെ കഥ: പെട്ടിയുപേക്ഷിച്ച് നിര്‍മ്മല സീതാരാമന്‍

ചുവന്ന തുണിയിൽ ദേശീയ ചിഹ്നം പതിച്ച് ഒരു റിബ്ബൺ കൊണ്ടു കെട്ടി ഭദ്രമായി പൊതിഞ്ഞ ബജറ്റ്. നിർമല സീതാരാമൻ ചരിത്രം തിരുത്തുകയാണ്, പതിറ്റാണ്ടുകളുടെ ചരിത്രം. ബജറ്റ് എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക ചുവന്ന പെട്ടിയാണ്. ‌

ആ പെട്ടിക്ക് പകരം ഇന്ന് നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് പുറത്തു വരുമ്പോള്‍ നിര്‍മലയുടെ കൈയിലുണ്ടായിരുന്നത് ഈ ചുവന്ന കാരി ബാഗാണ്. പടിഞ്ഞാറന്‍ സംസ്കാരത്തെയും അതിന്റെ വിധേയത്വത്തെയും ഇതിലൂടെ ഉപേക്ഷിക്കുകയാണ് എന്ന് വിഷയത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്തു.

ബഹിഖാത എന്നാണ് ഈ തുണിസഞ്ചിയെ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വലിയ സന്ദര്‍ഭങ്ങള്‍ക്ക് തോല്‍ ഉത്പന്നങ്ങള്‍ അനുയോജ്യമല്ല എന്ന് വിശ്വാസമുണ്ട്. അതു കൊണ്ടാണ് ബഹിഖാത പരിഗണിച്ചത് എന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. സഞ്ചിയില്‍ സ്വര്‍ണ്ണക്കളറില്‍ സത്യമേ വ ജയതേ എംബ്ലം തുന്നിപ്പിടിപ്പിച്ചിരുന്നു.

ബജറ്റ് എന്ന വാക്കു തന്നെ ബോഗറ്റെ എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്. തോല്‍ബാഗ് എന്നാണ് ഇതിന് അര്‍ത്ഥം. ബ്രിട്ടീഷുകാരില്‍ നിന്നാണ് ബജറ്റിനു വേണ്ടി ഇന്ത്യയും ചുവന്ന സ്യൂട്ട് കേസ് കടമെടുത്തത്. ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ബജറ്റ് പെട്ടി ബ്രിട്ടീഷ് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്.

ബ്രിട്ടന്റെ അധീനതയിലായിരുന്ന ഇന്ത്യ, പെട്ടി സംസ്‌കാരം അനുകരിക്കാൻ തുടങ്ങിയത് 1947ലാണ്. ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിയായിരുന്ന ആർ.കെ ഷൺമുഖ ചെട്ടി ഒരു പെട്ടിയുമായാണ് നവംബർ 26ന് ബജറ്റ് അവതരിപ്പിക്കാൻ വന്നത്. ധനരേഖകൾ സൂക്ഷിച്ച ഒരു ലെതർ ബാഗായിരുന്നു അത്. ബ്രിട്ടീഷ് കോളനികളായ ഉഗാണ്ട, സിംബാബ്‌വെ, മലേഷ്യ എന്നീ രാജ്യങ്ങളിലും ലെതർ പെട്ടി സംസ്‌കാരം ഇപ്പോഴും നിലനിൽകുന്നു. 1957ൽ ടി.കെ കൃഷണമാചാരി പെട്ടിക്കു പകരം ഫയലാണ് ഉപയോഗിച്ചത്. പിന്നീട് ഇങ്ങോട്ട് രൂപത്തിൽ മാറ്റങ്ങളുണ്ടായിരുന്നു വെങ്കിലും ധനമന്ത്രിമാർ ബജറ്റ് വിവരങ്ങൾ കൊണ്ടുവന്നിരുന്നത് ലെതർ പെട്ടികളിലായിരുന്നു. ബജറ്റ് അവതരണത്തിനായി വരുന്ന നിർമലയുടെ കൈയിൽ ചുവന്ന തുണിയിൽ തുങ്ങിയിരിക്കുന്ന ബജറ്റ് ഇതിനോടകം സാമൂഹ്യമാദ്ധ്യമത്തിൽ വലിയ ചർച്ചയായി.

കറുത്ത ബ്രീഫ് കേസ്

സാധാരണ ചുവന്ന പെട്ടിയിലാണ് ബജറ്റ് രേഖകള്‍ കൊണ്ടുവരാറെങ്കില്‍ 1958ല്‍ അതിന് ഒരു തിരുത്തുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി കൂടിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അന്ന് ബജറ്റ് രേഖ കൊണ്ടു വന്നത് കറുത്ത പെട്ടിയിലാണ്. 1991ല്‍ മന്‍മഹോന്‍സിങും കറുത്ത പെട്ടി കൊണ്ടു വന്നു.സാധാരണ ചുവന്ന പെട്ടിയിലാണ് ബജറ്റ് രേഖകള്‍ കൊണ്ടുവരാറെങ്കില്‍ 1958ല്‍ അതിന് ഒരു തിരുത്തുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി കൂടിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അന്ന് ബജറ്റ് രേഖ കൊണ്ടു വന്നത് കറുത്ത പെട്ടിയിലാണ്. 1991ല്‍ മന്‍മഹോന്‍സിങും കറുത്ത പെട്ടി കൊണ്ടു വന്നു.

അറിയാമോ?

1860ൽ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് തലവനായിരുന്നു വില്യം എവാർട്ട് ഗ്ലാഡ്‌സ്റ്റോൺ ആണ് ബജറ്റ് പെട്ടി അവതരിപ്പിക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ട ധാരാളം രേഖകൾ ഈ പെട്ടിയിൽ ഉണ്ടാവും. ഈ പതിവ് ബ്രിട്ടൻ തുടരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആര്‍.കെ ഷണ്‍മുഖം ഷെട്ടിയും ഇതു തുടരുകയായിരുന്നു.


Read More >>