അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കടുത്ത ശിക്ഷ

രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ തടസം സൃഷ്ടിക്കുന്ന തരത്തിൽ കൂട്ടംകൂടി നിൽക്കരുതെന്നും അബുദാബി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കടുത്ത ശിക്ഷ

അപകടം സംഭവിക്കുമ്പോൾ ദൃശ്യങ്ങൾ പകർത്തിയാൽ കടുത്ത ശിക്ഷയുമായി അബൂദാബി പൊലീസ്. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ തടസം സൃഷ്ടിക്കുന്ന തരത്തിൽ കൂട്ടംകൂടി നിൽക്കരുതെന്നും അബുദാബി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വാഹനാപകടങ്ങളുണ്ടാകുമ്പോൾ ചിത്രങ്ങളും വീഡിയോകളും പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അറിയിപ്പുണ്ട്. അപകടങ്ങൾക്കിരയാവുന്ന മനുഷ്യരുടെ അന്തസും അഭിമാനവും പൊതുജനങ്ങൾ മാനിക്കണമെന്നും അവരുടെ ബന്ധുക്കളുടെ വികാരം കൂടി മനസിലാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

അപകടങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണ്. ഇത്തരം ചിത്രങ്ങൾ അപകടത്തിൽപെട്ടരുടെ ബന്ധുക്കളിൽ വലിയ മാനസിക ആഘാതത്തിന് കാരണമാകും. ചിത്രങ്ങളും വീഡിയോകളും ഇങ്ങനെ പ്രചരിപ്പിക്കുന്നവർക്ക് സൈബർ നിയമപ്രകാരം ഒന്നര ലക്ഷം ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയിൽ തടസമുണ്ടാക്കുന്നവർക്കും 1000 ദിർഹം പിഴ ലഭിക്കും. അപകട സ്ഥലങ്ങൾക്ക് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

Read More >>