മുംബൈയിൽ നാലു നില കെട്ടിടം തകർന്നുവീണു; അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നു

കെട്ടിടത്തില്‍ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. നൂറു വര്‍ഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം.

മുംബൈയിൽ നാലു നില കെട്ടിടം തകർന്നുവീണു; അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നു

താനെ ജില്ലയിലെ ഡോംഗ്രിയിൽ നാലുനില കെട്ടിടം തകർന്നു വീണു. സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ടാൻഡൽ സ്ട്രീറ്റിലുള്ള കേസർബായി ബിൽഡിംഗ് ആണ് തകർന്നുവീണത്. ഇന്ന് രാവിലെ 11:40നായിരുന്നു സംഭവം.

കെട്ടിടത്തില്‍ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. നൂറു വര്‍ഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനോടകം പത്തോളം അഗ്നിശമനസേനകളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകർന്നുവീണതെന്നാണ് നിഗമനം.

കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതിന് അടുത്തുള്ള കെട്ടിടങ്ങളും ജീര്‍ണ്ണാവസ്ഥയിലുള്ളതാണ്.

Read More >>