കര്‍ണാടക വിമത എംഎല്‍എക്ക് മുഖ്യമന്ത്രിയുടെ കുരുക്ക്; എംഎഎ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

അറസ്റ്റിലായ എംഎല്‍എയെ സിഐഡി ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്.

കര്‍ണാടക വിമത എംഎല്‍എക്ക് മുഖ്യമന്ത്രിയുടെ കുരുക്ക്; എംഎഎ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ഭരണകക്ഷിയെ പ്രതിസന്ധിയിലാക്കി രാജി വച്ച കോണ്‍ഗ്രസ് എംഎല്‍എയെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന റോഷന്‍ ബെയ്ഗിനെയാണ് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തത്. ഒരു ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബിജെപി നേതാവ് പി എ സന്തോഷുമൊത്ത് മുംബൈയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കസ്റ്റഡിയിലായത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തെ കണ്ടതോടെ ബിജെപി നേതാവ് സന്തോഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ട്വിറ്ററില്‍ ആരോപിച്ചു.

കുറ്റാരോപിതനായ മുന്‍ മന്ത്രിയെ രക്ഷിക്കാന്‍ ബി എസ് യദ്യൂരപ്പ ശ്രമിച്ചുവെന്നും അദ്ദേഹവും ബിജെപി നേതാവ് യോഗേശ്വറും അറസ്റ്റ് ചെയ്യുന്ന സമയത്ത് കൂടെയുണ്ടായിരുന്നെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. അത് നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

അറസ്റ്റിലായ എംഎല്‍എയെ സിഐഡി ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്.

കോണ്‍ഗ്രസ്- ജനതാദള്‍ സെക്കുലര്‍ പക്ഷത്തുനിന്ന് 16 എംഎല്‍എമാരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജി വച്ചുപോയത്. അവരുടെ രാജിയോടെ കര്‍ണാടക സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കയാണ്.
Read More >>