ചത്തിസ്ഗഡിനും ആന്ധ്രയ്ക്കും പുതിയ ഗവര്‍ണര്‍മാര്‍

ഇന്നലെയാണ് ഇതു സംബന്ധിച്ച തീരുമാനം രാഷ്ട്രപതി എടുത്തത്.

ചത്തിസ്ഗഡിനും ആന്ധ്രയ്ക്കും പുതിയ ഗവര്‍ണര്‍മാര്‍

രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മുന്‍ രാജ്യസഭാ മെമ്പര്‍ അനസൂയ ഉയ്ക്കിയെ ചത്തിസ്ഗഡ് ഗവര്‍ണറായും ബിശ്വ ഭൂഷന്‍ ഹരിച്ചന്ദ്രനെ ആന്ധ്രപ്രദേശ് ഗവര്‍ണറുമായാണ് നിയമിച്ചത്. ഇന്നലെയാണ് ഇതു സംബന്ധിച്ച തീരുമാനം രാഷ്ട്രപതി എടുത്തത്.

നിലവില്‍ ചത്തിസ്ഗഡില്‍ ആനന്ദിബെന്‍ പട്ടേലും ആന്ധ്രയില്‍ ഇഎസ്എല്‍ നരസിംഹനുമാണ് ഗവര്‍ണര്‍മാര്‍. ചത്തിസ്ഗഡ് ഗവര്‍ണര്‍ ബല്‍റാം ദാസ് ടണ്ടന്റെ നിര്യാണത്തെ തുടര്‍ന്ന് മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദ്‌ബെന്‍ പട്ടേലിന് ചത്തിസ്ഗഡിന്റെ കൂടെ അധികച്ചുമതല നല്‍കുകയായിരുന്നു. തെലുങ്കാനയുടെ ഗവര്‍ണറായ നരസിംഹന് ആന്ധ്രയുടെ ചുമതലയും നല്‍കി. ഈ രണ്ട് നിയമനങ്ങളോടെ രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്ര ഗവര്‍ണര്‍മാരെ ലഭ്യമായി. കല്‍രാജ് മിശ്രയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചത് കഴിഞ്ഞ കഴിഞ്ഞ തിങ്കളാഴ്ചയാണ്.
Read More >>