വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന കര്‍ണാടക ഗവര്‍ണറുടെ അന്ത്യശാസനം രണ്ടാമതും തള്ളി, തിങ്കളാഴ്ച ചര്‍ച്ച തുടരും

നേരത്തെ നല്‍കിയ അന്ത്യശാസനത്തിന്റെ സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനോ കുമാരസ്വാമി തയ്യാറായിരുന്നില്ല.

വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന കര്‍ണാടക ഗവര്‍ണറുടെ അന്ത്യശാസനം രണ്ടാമതും തള്ളി, തിങ്കളാഴ്ച ചര്‍ച്ച തുടരും

കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളി. ഇന്ന് ആറ് മണിക്കുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഗവര്‍ണര്‍ വാജുഭായ് വാലയുടെ നിര്‍ദ്ദേശം. എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്ന കാരണത്താലാണ് നിര്‍ദ്ദേശം തള്ളിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തിങ്കളാഴ്ച ചര്‍ച്ച തുടരും.

ഒന്നരയ്ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ച പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ അന്ത്യശാസനം ആറ് മണിയായി നീട്ടി നല്‍കിയത്. അതേസമയം ചര്‍ച്ച അധികം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കി.

നേരത്തെയും അന്ത്യശാസനത്തിന്റെ സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനോ കുമാരസ്വാമി തയ്യാറായിരുന്നില്ല. വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തീര്‍ന്നുമതി ബാക്കി എല്ലാം എന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ച് നിന്നതോടെയായിരുന്നു പ്രതിസന്ധി നീണ്ടത്.

വ്യാ​ഴാ​ഴ്​​ച സ​ഭ ചേ​ർ​ന്ന​പ്പോ​ൾ ക​ർ​ണാ​ട​ക​യി​ലെ 15 വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ രാ​ജി സം​ബ​ന്ധി​ച്ച ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശം തു​റു​പ്പു​ചീ​ട്ടാ​ക്കി​യാ​യി​രു​ന്നു സ​ഖ്യ​സ​ർ​ക്കാ​ർ നീ​ക്കം. വി​മ​ത​ർ​ക്ക്​ വി​പ്പ്​ ബാ​ധ​ക​ല്ലെ​ന്ന സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നും ശേ​ഷം വി​ശ്വാ​സ​വോ​െ​ട്ട​ടു​പ്പ്​ മ​തി​യെ​ന്നും കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ഉ​യ​ർ​ത്തു​ന്ന​തോ​ടൊ​പ്പം അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ​ക്ക്​ സാ​വ​കാ​ശം ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു​ സ​ഖ്യ​നേ​താ​ക്ക​ൾ. എ​ന്നാ​ൽ അ​ർ​ധ​രാ​ത്രി​ക്കാ​ണെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച​ത​ന്നെ വി​ശ്വാ​സ​വോട്ടെ​ടു​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ട ബി.​ജെ.​പി, വോട്ടെ​ടു​പ്പ്​ ന​ട​ക്കും​വ​രെ ന​ടു​ത്ത​ള​ത്തി​ൽ രാ​പ്പ​ക​ൽ സ​മ​രം പ്ര​ഖ്യാ​പി​ക്കുകയായിരുന്നു. വെള്ളിയാഴ്ച ഗവർണർ നിർദേശിച്ച സമയം കഴിഞ്ഞിട്ടും ചർച്ച തുടരുകയാണ്. വിശ്വാസവോട്ട് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.


Read More >>