അ​ഞ്ച് ട്രി​ല്യ​ൺ സ​മ്പ​ദ് വ്യ​വ​സ്ഥ സ്വ​ർ​ഗ​ത്തി​ൽ​നി​ന്നും വ​രു​ന്ന​ത​ല്ല: പ്ര​ണ​ബ് മു​ഖ​ർ​ജി

ഇതിനുള്ള അടിത്തറ പാകിയത് മുൻ സർക്കാരുകൾ

അ​ഞ്ച് ട്രി​ല്യ​ൺ സ​മ്പ​ദ് വ്യ​വ​സ്ഥ സ്വ​ർ​ഗ​ത്തി​ൽ​നി​ന്നും വ​രു​ന്ന​ത​ല്ല: പ്ര​ണ​ബ് മു​ഖ​ർ​ജി

അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ട്രില്യന്റെ സമ്പദ് വ്യവസ്ഥയാകുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയെ വിമർശിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ' 2024 ൽ ​ഇ​ന്ത്യ​യു​ടെ സ​മ്പ​ദ് വ്യ​വ​സ്ഥ 5 ട്രി​ല്യ​ൺ യു​.എ​സ് ഡോ​ള​റി​ൽ എ​ത്തു​മെ​ന്ന് ബ​ജ​റ്റ് അ​വ​തരണ വേളയിൽ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് സ്വ​ർ​ഗ​ത്തി​ൽ​നി​ന്നും വ​രു​ന്ന​ത​ല്ല. ഇതിലേക്ക് ഇന്ത്യക്ക് എത്താനാകുന്നത് മുൻസർക്കാരുകൾ പാകിയ ശക്തമായ അടിത്തറ കൊണ്ടാണ്.' - അദ്ദേഹം പറഞ്ഞു. പൊതുവെ അഭിപ്രായങ്ങള്‍ ശാന്തതയോടെ പ്രകടിപ്പിക്കുന്ന അദ്ദേഹം മോദി സർക്കാരിനെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്.

55 വ​ർ​ഷ​ത്തെ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ ഇ​ന്ത്യ സ്വാ​ത​ന്ത്ര്യത്തിനു ശേഷം എ​ത്ര ദൂ​രം എ​ത്തി​യെ​ന്ന​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണ്. കോൺ​ഗ്രസ് ഇതര സർക്കാരുകളും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. എ​ന്നാ​ൽ ആ​സൂ​ത്ര​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ഉ​റ​ച്ചു വി​ശ്വ​സി​ച്ചി​രു​ന്ന അ​തി​ൻറെ സ്ഥാ​പ​ക​രാ​ണ് ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ അ​ടി​ത്ത​റ പാ​കി​യ​ത്. ആ​സൂ​ത്ര​ണ ക​മ്മി​ഷ​നെ പി​രി​ച്ചു​വി​ട്ട് മോദി സർക്കാർ അതിനെ എ​തി​ർ​ക്കുകയാണെന്നും പ്ര​ണ​ബ് മു​ഖ​ർ​ജി പ​റ​ഞ്ഞു. സ്വാതന്ത്രത്തിനു ശേഷം ഏ​താ​ണ്ട് പൂ​ജ്യ​ത്തി​ൽ​നി​ന്ന് ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച 1.8 ട്രി​ല്യ​ൺ ഡോ​ള​റി​ൻറെ അ​ടി​ത്ത​റ​യി​ൽ​നി​ന്നു മാ​ത്ര​മെ അഞ്ച് ട്രി​ല്യ​ൺ ഡോ​ള​റി​ൻറെ സ​മ്പ​ദ് വ്യ​വ​സ്ഥ നി​ർ​മി​ക്കാ​ൻ ക​ഴി​യു. ഇ​വി​ടെ ശ​ക്ത​മാ​യ ഒ​രു അ​ടി​ത്ത​റ​യു​ണ്ട്. അ​ത് ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മ്മിച്ച​ത​ല്ല. സ്വ​ത​ന്ത്ര്യാ​ന​ന്ത​രം ഇ​ന്ത്യ​ക്കാ​ർ നി​ർ​മി​ച്ച​താ​ണ​ത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും മ​റ്റു​ള്ള​വ​രും ഐ​.ഐ.​ടി​ക​ളും എ​യിം​സും ബാ​ങ്കിങ് ശൃം​ഖ​ല​ക​ളും സ്ഥാ​പി​ച്ച​തി​നാ​ലാ​ണ് ഇ​ന്ത്യ​ക്ക് കു​തി​ച്ചു​ചാ​ട്ടം സാ​ദ്ധ്യമാ​യ​ത്. സാമ്പത്തിക സാമൂഹിക സെക്ടറുകൾ നന്നായി പ്രവർത്തിച്ചു പോവുന്നത് ഇന്ത്യക്കാരുടെ പ്രവർത്തനഫലമായാണ്. ഇതിനു സഹായിച്ച പഞ്ചവത്സര പദ്ധതികളെ മാത്രമല്ല, പകരം ആസൂത്രണ കമ്മിഷനെയും ചിലർ ഉപേക്ഷിച്ചെന്നു പ്രസംഗത്തിനിടെ മോദി സർക്കാരിനെ വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

Read More >>