സംസ്ഥാന നിയമസഭയിലെ കാര്യം തീരുമാനിക്കുന്നത് കേന്ദ്രമല്ല; കര്‍ണാടക മുഖ്യമന്ത്രി സുപ്രിം കോടതിയിലേക്ക്

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ വഴി കേന്ദ്രത്തിന് അവകാശമില്ലെന്ന് വാദമുയര്‍ത്തിയാണ് ഇപ്പോള്‍ കുമാരസ്വാമി ഗവര്‍ണര്‍ക്കെതിരേ സുപ്രം കോടതിയെ സമീപിച്ചിരിക്കുന്നത്.

സംസ്ഥാന നിയമസഭയിലെ കാര്യം തീരുമാനിക്കുന്നത് കേന്ദ്രമല്ല; കര്‍ണാടക മുഖ്യമന്ത്രി സുപ്രിം കോടതിയിലേക്ക്

കര്‍ണാടക ഗവര്‍ണറുടെ നിര്‍ദ്ദേശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി കുമാരസ്വാമി സുപ്രിം കോടതിയിലേക്ക്. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അന്ത്യശാസനം നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരേയാണ് മുഖ്യമന്ത്രി സുപ്രിം കോടതിയെ സമീപിച്ചത്. വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീരുമാനം മുഖ്യമന്ത്രി, സ്പീര്‍ക്കര്‍ രമേശ് കുമാറിന് വിട്ടുകൊടുത്തു.

ഇന്ന് 1.30 നകം വിശ്വാസവോട്ടെടുപ്പ് നടത്തമെന്ന കര്‍ണാടക മുഖ്യമന്ത്രി വജുഭായ് വാലയുടെ ആദ്യ നിര്‍ദ്ദേശം ഇന്നലെയാണ് എത്തിയത്. കുമാരസ്വാമിക്ക് സഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്ന വാദമുയര്‍ത്തി കുമാരസ്വാമി ആദ്യ നിര്‍ദ്ദേശവും തുടര്‍ന്ന് ആറ് മണിക്കുള്ളില്‍ നടത്തണമെന്ന രണ്ടാം നിര്‍ദ്ദേശവും തള്ളി.

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ വഴി കേന്ദ്രത്തിന് അവകാശമില്ലെന്ന് വാദമുയര്‍ത്തിയാണ് ഇപ്പോള്‍ കുമാരസ്വാമി ഗവര്‍ണര്‍ക്കെതിരേ സുപ്രം കോടതിയെ സമീപിച്ചിരിക്കുന്നത്.

താന്‍ ഗവര്‍ണറെ ബഹുമാനിക്കുന്നു. രണ്ടാമത്തെ കത്ത് തന്നെ വേദനിപ്പിച്ചു. കര്‍ണാടകയിലെ കുതിരക്കച്ചവടത്തെ കുറിച്ച് അദ്ദേഹം 10 ദിവസം മുന്‍പാണോ അറിഞ്ഞത്- കുമാരസ്വാമി ചോദിച്ചു. കര്‍ണാടക ബിജെപി നേതാക്കളായ യദ്യൂരപ്പയും പി എ സന്തോഷും രാജിവച്ചുപോയ എംഎല്‍എ എച്ച് നാഗേഷും മുംബൈയിലേക്ക് ഒരേ വിമാനത്തില്‍ യാത്രചെയ്യാന്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ കുമാരസ്വാമി പുറത്തുവിട്ടു. കോണ്‍ഗ്രസ്-ജനതാ ദള്‍ അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായത്.

Read More >>