ഇരുചക്രവാഹനം അപകടത്തില്‍ പെട്ടു; ബൈക്ക് ഓടിച്ച ദലിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ജൂലൈ 18 ാം തിയ്യതിയാണ് സംഭവം നടന്നത്.

ഇരുചക്രവാഹനം അപകടത്തില്‍ പെട്ടു; ബൈക്ക് ഓടിച്ച ദലിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

റോഡ് മുറിച്ചു കടന്ന സ്ത്രീയെ ഇടിച്ചിട്ടതിന്റെ പേരില്‍ ദലിത് ബൈക്ക് യാത്രക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 28 വയസ്സുള്ള ഹരീഷ് യാദവ് ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ജൂലൈ 18 ാം തിയ്യതിയാണ് സംഭവം നടന്നത്.

ജയ്‌റാന ഗ്രാമത്തിലൂടെ വരികയായിരുന്ന ഒരു മദ്ധ്യവയസ്‌കയുടെ ശരീരത്തില്‍ ഹരീഷിന്റെ ഇരുചക്രവാഹനം ഇടിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. അക്രമികള്‍ ഹരീഷിനെ ബോധം കെടുന്നതുവരെ മര്‍ദ്ദിച്ചു. രംഗം കണ്ടുനിന്ന ഒരാള്‍ അറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ, ആശുപത്രിയിലെത്തും മുന്‍പേ യുവാവ് മരിച്ചു.

സംഭവത്തില്‍ ഏതാനും പേരെ പ്രതിചേര്‍ത്ത് ചോപ്പാങ്കി പോലീസ് കേസെടുത്തിട്ടുണ്ട്. തനിക്ക് നീതി വേണമെന്ന് ഹരീഷിന്റെ പിതാവ് ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിയുടെ രണ്ടാം വരവിനു ശേഷം രാജ്യത്താകമാനം ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ദ്ധിച്ചുവരികയാണ്.

Read More >>