മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

രാഷ്ട്രപതി, പ്രധാനമന്ത്രി, അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പേര്‍ അനുശോചനമറിയിച്ചവരില്‍ ഉള്‍പ്പെടുന്നു

മുന്‍  ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. അവരാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി.

ഇന്ത്യയിലെ പ്രശസ്തരായ നിരവധി പേര്‍ ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ അനുശോചിച്ചു.

ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി അവര്‍ ഊര്‍ജ്ജസ്വലയായ വ്യക്തിയായിരുന്നുവെന്നും ഡല്‍ഹിയുടെ വളര്‍ച്ചയില്‍ അവരുടെ സംഭാവനകള്‍ മികച്ചതായിരുന്നുവെന്നും എടുത്തുപറഞ്ഞു.

ഷീലാ ദീക്ഷിതിന്റെ മരണം തന്നെ തകര്‍ത്തുകളഞ്ഞുവെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുശോചനം അറിയിച്ചു. ഡല്‍ഹിയുടെ വളര്‍ച്ചയില്‍ ഷീലാ ദീക്ഷിതിന്റെ സംഭവാനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും. അവരുടെ മരണം ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ എഴുതി.

ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ അനുശോചനമറിയിച്ച രാഷ്ട്രപതി കോവിന്ദ്, ഷീലാ ദീക്ഷിതിനെ ഡല്‍ഹിയിലെ ഏറ്റവും പ്രധാന രാഷ്ട്രീയവ്യക്തിത്വമെന്നാണ് വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ പരിണാമദശയില്‍ ഷീലാ ദീക്ഷിത് നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

Read More >>