ആഫ്രിക്ക നേഷന്‍സ് കപ്പില്‍ അള്‍ജീരിയ ജേതാക്കള്‍

ആഫ്രിക്കൻ നേഷൻ കപ്പിൽ അൾജീരിയയുടെ രണ്ടാം കിരീട നേട്ടമാണിത്. ആദ്യ നേട്ടം 1990ൽ. അന്ന് നൈജീരിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കപ്പ് നേടിയത്.

ആഫ്രിക്ക നേഷന്‍സ് കപ്പില്‍ അള്‍ജീരിയ ജേതാക്കള്‍

ആഫ്രിക്ക നേഷൻസ് കപ്പിൽ അൾജീരിയ ജേതാക്കൾ. ഫൈനലിൽ സെനഗളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അൾജീരിയ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബാഗ്ദാദ് ബൗനജയാണ് വിജയഗോൾ നേടിയത്.ആഫ്രിക്കൻ നേഷൻ കപ്പിൽ അൾജീരിയയുടെ രണ്ടാം കിരീട നേട്ടമാണിത്. ആദ്യ നേട്ടം 1990ൽ. അന്ന് നൈജീരിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കപ്പ് നേടിയത്.

രണ്ടാം മിനുറ്റിൽ ത്തന്നെ ഗോൾ നേടാനായത് ആത്മവിശ്വാസത്തോടെ മത്സരത്തെ നേരിടാൻ അൾജീരിയയെ സഹായിച്ചു.

രണ്ടാംപകുതിയിൽ അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും വി.എ.ആർ പരിശോധനയിൽ റദ്ദായത് ആദ്യ ആഫ്രിക്കൻ നേഷൻ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെനഗളിന് ഇത് തിരിച്ചടിയായി.

ഇസ്മായിൽ ബെന്നസെർ ടൂർണമെന്റിലെ താരം

അൾജീരിയ മിഡ് ഫീൽഡർ ഇസ്മായിൽ ബെന്നസെറാണ് ടൂർണമെന്റിലെ താകം. 1990നും ശേഷം വീണ്ടും കിരീടം നേടാൻ ടൂർണമെന്റിൽ അൾജീരിയ ടീമിനെ മുന്നോട്ട് നയിക്കുന്നിതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ബെന്നാസറെന്ന് ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. അൾജീരിയയുടെ റഇസ് എംബോളിയാണ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച്.

ഗോൾഡൺ ബൂട്ട് ഇഗാലോക്ക്

ടൂർണമെന്റിൽ നൈജീരിയക്കു വേണ്ടി അഞ്ച് ഗോൾ നേടിയ ഒഡിയോൺ ഇഗാലോയ്ക്കാണ് ഗോൾഡൺ ബൂട്ട് പുരസ്‌കാരം. ലൂസേഴ്‌സ ഫൈനലിൽ ടുണീഷ്യക്കെതിരേ നൈജീരിയയുടെ വിജയ ഗോൾ നേടിയത് ഇഗാലോയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ബുറുണ്ടിക്കെതിരേയായിരുന്നു ആദ്യ ഗോൾ. പ്രീക്വാർട്ടറിൽ കമറൂണിനെതിരേ ഇരട്ടഗോൾ നേടി. മൂന്നേ രണ്ടിനാണ് പ്രീ ക്വാർട്ടറിൽ നൈജീരിയ കാമറൂണിനെ പരാജയപ്പെടുത്തിയത്. സെമിയിൽ അൾജീരിയക്കെതിരേ ഇറങ്ങിയപ്പോൾ നൈജീരിയയുടെ ഏക ഗോളും ഇഗാലോയാണ് നേടിയത്. 2-1നാണ് സെമിയിൽ നൈജീരിയ പരാജയപ്പെട്ടത്.

Read More >>