അസമിലെ പൗരത്വ പ്രശ്‌നത്തില്‍ കവിതകളെഴുതിയ 10 മുസ്ലിം കവികള്‍ക്കെതിരേ കേസ്

അഷറഫുല്‍ ഹുസൈന്‍, ഹാഫിസ് അഹമ്മദ്, സലിം എം ഹുസൈന്‍, അബുല്‍കലാം ആസാദ് തുടങ്ങി നിരവധി പേരെ കേസില്‍ പ്രതിചേര്‍ത്തിട്ടിണ്ട്. മിക്കവാറും പ്രതിചേര്‍ക്കപ്പെട്ടവരൊക്കെ അസമിലെ മുസ്ലിം കവികളാണ്.

അസമിലെ പൗരത്വ പ്രശ്‌നത്തില്‍ കവിതകളെഴുതിയ 10 മുസ്ലിം കവികള്‍ക്കെതിരേ കേസ്

അസമില്‍ തയ്യാറായി വരുന്ന ദേശീയ പൗരത്വ രജിസ്ട്രറില്‍ ഒഴിവാക്കപ്പെടുന്നവരുടെ ദൈന്യം കവിതയ്ക്കു വിഷയമാക്കിയ 10 പേര്‍ക്കെതിരേ അസം പോലിസ് കേസടുത്തു. ഐപിസി 420, 402 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐപിസി 420 ഉം 402 ഉം കോപ്പിറൈറ്റ് ആക്റ്റില്‍ വരുന്ന ചതിയും വിശ്വാസവഞ്ചനും കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ്. കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്‌ററ് ചെയ്തിട്ടില്ല.

പോലിസിനു ലഭിച്ച പാരതിയുടെ പുറത്താണ് നടപടി. പ്രണാബ്ജിത് ദോളോ നല്‍കിയ പരാതിയില്‍ കവി കാസി ഷരോവര്‍ ഹുസൈന്‍ അസം ജനതയെ വെറുപ്പിന്റെ പര്യായമായി ചിത്രീകരിച്ചുവെന്നാണ് പറയുന്നത്. അസം ജനതയെ ലോകത്തിനു മുന്നില്‍ മോശക്കാരാക്കി, സം്സ്ഥാനത്തെ കലാപകലുഷിതമാക്കാന്‍ ശ്രമിച്ചു, സാമുദായി മൈത്രിക്കെതിരേ പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നിരത്തിയിരിക്കുന്നത്. കാസി ഷരോവര്‍ ഹുസൈന്റെ കവിത അല്‍ജസീറയാണ് ആദ്യം പ്രസിദ്ധീകരിച്ചത്.

അഷറഫുല്‍ ഹുസൈന്‍, ഹാഫിസ് അഹമ്മദ്, സലിം എം ഹുസൈന്‍, അബുല്‍കലാം ആസാദ് തുടങ്ങി നിരവധി പേരെ കേസില്‍ പ്രതിചേര്‍ത്തിട്ടിണ്ട്. മിക്കവാറും പ്രതിചേര്‍ക്കപ്പെട്ടവരൊക്കെ അസമിലെ മുസ്ലിം കവികളാണ്. മിക്കവയും മിയ ഭാഷയില്‍ എഴുതപ്പെട്ടവയും.

മിയ പല പ്രദേശങ്ങളിലും പല അര്‍ത്ഥങ്ങളുളള ഒരു ഭാഷാഭേദമാണ്. ചിലയിടങ്ങളില്‍ ഇത് മാന്യന്‍ എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ചിലയിടങ്ങളില്‍ കുടിയേറ്റ മുസ്ലിം. ബംഗാള്‍ മു്‌സലിങ്ങള്‍ക്കിടയില്‍ അടിച്ചമര്‍ത്തലിനെതിരേയുള്ള കാവ്യപ്രതിരോധം എന്നുമര്‍ത്ഥം.
Read More >>