പരിഹാരമില്ലാതെ ആലപ്പാട്: സമരം 200 ദിവസം പിന്നിട്ടു

സ്‌റ്റോപ് മൈനിങ്, സേവ് ആലപ്പാട് എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച ആലപ്പാട് കരിമണൽ വിരുദ്ധ സമരമാണ് 200 ദിവസം പിന്നിട്ടത്.

പരിഹാരമില്ലാതെ ആലപ്പാട്: സമരം 200 ദിവസം പിന്നിട്ടു

കൊല്ലം: അനധികൃത കരിമണൽ ഖനനത്തിനെതിരേ ആലപ്പാട് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 200 ദിവസം പിന്നിട്ടു. 201ാം ദിവസമായ ഇന്ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

സ്‌റ്റോപ് മൈനിങ്, സേവ് ആലപ്പാട് എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച ആലപ്പാട് കരിമണൽ വിരുദ്ധ സമരമാണ് 200 ദിവസം പിന്നിട്ടത്. കേരളത്തിൽ നടന്നിട്ടുള്ള പാരിസ്ഥിതിക പോരാട്ടങ്ങളിൽ സമാനതകളില്ലാത്തതാണ് ഈ സമരം. ആലപ്പാടെന്ന കൊച്ചുഗ്രാമത്തിന്റെ നിലനിൽപ്പിന് വേണ്ടി പ്രദേശവാസികൾ തുടങ്ങി വെച്ച ഈ പോരാട്ടം നവമാദ്ധ്യമങ്ങളും ദേശീയമാദ്ധ്യമങ്ങളും വരെ ഏറ്റെടുത്തു. ലോകപ്രശസ്തരായ പരിസ്ഥിതി പ്രവർത്തകർ ആലപ്പാടിന്റെ മണ്ണിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സമരം ശക്തമായിതോടെ സംസ്ഥാന സർക്കാർ ചർച്ചക്ക് തയ്യാറായെങ്കിലും, നൽകിയ വാഗ്ദാനങ്ങൾ ഒന്നും പിന്നീട് പാലിച്ചില്ല. സീ വാഷിങ് അടക്കമുള്ളവ തീരത്ത് ഇപ്പോഴും തുടരുകയാണ്.

സമരം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

Read More >>