മൂന്ന് ഏക്കറിന് വെറും 2,238 കോടി

ഒരു ഏക്കറിന് 745 കോടി രൂപ നൽകാനാണ് സുമിറ്റോമോ കമ്പനി തയ്യാറായിരിക്കുന്നത്. ഒരേ ഏക്കറിനെ അടിസ്ഥാനമാക്കിയാൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടാണിത്‌

മൂന്ന് ഏക്കറിന് വെറും 2,238 കോടി

വാണിജ്യപരമായി ഏറെ പ്രാധാന്യമുളള മുംബൈയിലെ ബാന്ദ്ര- കുർള കോപ്ലക്സിൽ മൂന്ന് ഏക്കർ ഭൂമി വാങ്ങുന്നതിന് ജപ്പാനീസ് കമ്പനിയായ സുമിറ്റോമോ വാഗ്ദാനം ചെയ്തത് 2,238 കോടി രൂപ. ഒരു ഏക്കറിന് 745 കോടി രൂപ നൽകാനാണ് കമ്പനി തയ്യാറായിരിക്കുന്നത്. ഒരേ ഏക്കറിനെ അടിസ്ഥാനമാക്കിയാൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടാണിതെന്ന് മേഖലയിലുളളവർ പറയുന്നു. ബിഡിന്മേൽ നടപടികൾ പുരോഗമിക്കുകയാണെന്ന് സുമിറ്റോമോ മാത്രമാണ് ഭൂമി വാങ്ങാൻ അപേക്ഷ നൽകിയിരിക്കുന്നതെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡവലപ്പ്മെന്റ് അതോറിറ്റി പറഞ്ഞു. വിപണിയിലെ പണലഭ്യതക്കുറവു മൂലം പ്രാദേശിക ആവശ്യക്കാരൊന്നും ബിഡ് സമർപ്പിച്ചിരുന്നില്ല. സുമിറ്റോമോ മാത്രമാണ് ബിഡ് നൽകിയത്.

ഇതിന് മുൻപ് 2010ൽ ലോധ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ബിഡാണ് ശ്രദ്ധ നേടിയത്.വദാലയിലെ 6.2 ഏക്കർ ഭൂമിക്ക് 4050 രൂപ നൽകാൻ തയ്യാറാണെന്ന് കാണിച്ചാണ് അന്ന് കമ്പനി ബിഡ് നൽകിയത്. നരിമാൻ പോയിന്റ്, കഫ് പരേഡ് എന്നിവയ്ക്കു ശേഷം കണക്കാക്കപ്പെടുന്ന പ്രമുഖ ഇടമാണ് ബാന്ദ്ര കുർള കോംപ്ലക്‌സ്.

Read More >>