ഹിമാചലില്‍ കെട്ടിടം തകര്‍ന്നു, 30 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം

ജവാന്മാരും അവരുടെ കുടുംബാംഗങ്ങളും ഉത്തരാഘണ്ഡിലേക്കുള്ള യാത്രക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതിനിടയിലാണ് കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നുവീണത്.

ഹിമാചലില്‍ കെട്ടിടം തകര്‍ന്നു,  30 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം

ഹിമാചലില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് സൈനികരും അവരുടെ കുടുംബാംഗങ്ങളുമടക്കം 30 പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി. തലസ്ഥാനത്തുനിന്ന് 45 കിലോമീറ്റര്‍ അകലെ സൊലാനിലാണ് സംഭവം. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി.

ദേശീയ ദുരന്ത നിവാരണസേനയുടെ ഒരു ടീം സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. സൈന്യം സ്ഥലത്തെത്തിയെങ്കിലും ആവശ്യത്തിനുള്ള ഉപകരണങ്ങളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങാനായില്ല.

തകര്‍ന്ന കെട്ടിടത്തില്‍ ഒരു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. ജവാന്മാരും അവരുടെ കുടുംബാംഗങ്ങളും ഉത്തരാഘണ്ഡിലേക്കുള്ള യാത്രക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതിനിടയിലാണ് കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നുവീണത്.

കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയില്‍ ഹിമാചലില്‍ വിവിധ ഇടങ്ങളില്‍ റോഡ് ഉരുള്‍പ്പൊട്ടല്‍ മൂലം അടഞ്ഞുകിടന്നിരുന്നു. ഹിമാചലിലെ പര്‍വാനൊ മുതല്‍ സോളന്‍ വരെയുള്ള പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലുകള്‍ സാധാരണയാണ്.
Read More >>