ജമ്മുവില്‍ 5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് ജില്ലയില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഒരു...

ജമ്മുവില്‍ 5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് ജില്ലയില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഒരു സിവിലിയനും ഒരു പോലിസ് ഉദ്യോഗസ്ഥനും പരിക്കുണ്ട്.

മേഖലയില്‍ പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സിആര്‍പിഎഫ് ടീമിനെതിരേ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. അനന്ദ്‌നാഗ് ജില്ലയിലെ കെ പി റോഡ് പ്രദേശത്താണ് വെടിവെപ്പു നടന്നത്. ആക്രമിച്ചവര്‍ യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

അനന്ദ്‌നാഗ് പോലിസ് സ്‌റ്റേഷനിലെ അര്‍ഷദ് അഹമ്മദ് ആണ് പരിക്കേറ്റവരിലൊരാള്‍. അദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് അധികം കാലം കഴിയും മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

Read More >>