മുംബൈഭീകരാക്രമണം:കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം

ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലോകത്തെ തന്നെ നടുക്കിയ ആ ഭീകരസംഭവം കഴിഞ്ഞ 10 വര്‍ഷമായിട്ടും ആസുത്രകരെ പിടിക്കൂടാനായിട്ടില്ലെന്നതില്‍ മൈക്ക് പോംപിയോ ആശങ്ക പ്രകടിപ്പിച്ചു

മുംബൈഭീകരാക്രമണം:കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ ഇതുവരെ പിടിക്കൂടാനായിട്ടില്ല. ഗൂഡാലോചന നടത്തിയവരെ പിടിക്കൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 ദശലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ച് യു.എസ് അഭ്യന്തരമന്ത്രാലയം. ആക്രമണത്തിന്റെ പത്താംവാര്‍ഷികവേളയിലാണ് യു.എസ് ഇത്രയും വലിയ സമ്മാന തുക പ്രഖ്യാപിച്ചത്. ആസുത്രകരെ കണ്ടെത്തുന്നതില്‍ ത്വരിത നടപടി സ്വീകരിക്കാന്‍ പാകിസ്താനോട് യു.എസ് വിദേശകാര്യമന്ത്രി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലോകത്തെ തന്നെ നടുക്കിയ ആ ഭീകരസംഭവം കഴിഞ്ഞ 10 വര്‍ഷമായിട്ടും ആസുത്രകരെ പിടിക്കൂടാനായിട്ടില്ലെന്നതില്‍ മൈക്ക് പോംപിയോ ആശങ്ക പ്രകടിപ്പിച്ചു. '' ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പ്രീയപ്പട്ടവര്‍ക്കൊപ്പമാണ ഞങ്ങള്‍. കാടത്ത ആക്രമണത്തില്‍ 6 യു.എസ് പൗരന്മാര്‍ കൊല്ലപ്പെട്ടു.'' പോംപിയോ കൂട്ടിച്ചേര്‍ത്തു.

അതെസമയം, മുംബൈ ഭീകരാക്രമണത്തി​ന്റെ പത്താം വാർഷിക ദിനത്തിൽ ഇരകൾക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും ആദരാജ്​ഞലി അർപ്പിച്ചു. ട്വിറ്ററിലൂടെയാണ്​ ഇരുവരും ഭീകരാക്രമണ ഇരകളെ സ്​മരിച്ചത്​.

മുംബൈ ഭീകരാക്രമണം നടന്നിട്ട്​ 10 വർഷമാകുന്നു. ഭീകരാക്രമണത്തി​​ന്റെ ദുരന്തം പേറുന്നവർക്കും കുടുംബത്തിനുമൊപ്പമാണ്​ പ്രാർഥനകൾ. ആ ദിവസങ്ങളിൽ ഏറ്റവും വലിയ ത്യാഗം ചെയ്​ത പൊലീസ്​, സുരക്ഷാ ഉദ്യോഗസ്​ഥരെ സല്യൂട്ട്​ ചെയ്യുന്നു. ഇന്ത്യ നീതി നടപ്പാക്കുന്നതിനായും തീവ്രവാദത്തിെനതിരെ പ്രവർത്തിക്കുന്നതിനായും നിലകൊള്ളും - രാഷ്​ട്രപതി ട്വീറ്റ്​ ചെയ്​തു.

നവംബർ 26 ലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക്​ ആദരാഞ്​ജലികൾ. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഭീകരർക്കെതിരെ സ്വജീവൻ മറന്ന്​ പോരാടിയ ധീരരായ പൊലീസ്​, സൈനിക ഉദ്യാഗസ്​ഥർക്ക്​ മുന്നിൽ രാജ്യം നന്ദിയോടെ തലകുനിക്കുന്നു - പ്രധാനമന്ത്രി നരേരന്ദ മോദി ട്വീറ്റ്​ ചെയ്​തു.

Read More >>