മാദ്ധ്യമപ്രവർത്തകൻെറ വിവാഹം; വ്യാജവാർത്ത പ്രചരിപ്പിച്ച് പൊലീസും പത്രക്കാരും

മാദ്ധ്യമപ്രവർത്തകൻ അഭിലാഷ് പാടച്ചേരിയുടെ വിവാഹത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച് പൊലീസ്

മാദ്ധ്യമപ്രവർത്തകൻെറ വിവാഹം; വ്യാജവാർത്ത പ്രചരിപ്പിച്ച് പൊലീസും പത്രക്കാരും

മാദ്ധ്യമപ്രവർത്തകൻ അഭിലാഷ് പാടച്ചേരിയുടെ വിവാഹത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച് പൊലീസ്. തന്നെ മാവോയിസ്റ്റായി ചിത്രീകരിച്ച് കൊണ്ട് വിവാഹത്തിന് ശേഷം ഒളിവിലാണെന്ന വ്യാജവാർത്ത പത്രങ്ങൾക്ക് നൽകിയത് പൊലീസാണെന്ന് അഭിലാഷ് ആരോപിക്കുന്നു. വസ്തുതാവിരുദ്ധമായ വാർത്തകൾ പടച്ചുവിടുന്ന പത്രങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസിൻെറ സമീപനം ജനാധിപത്യവിരുദ്ധവുമാണെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി.

പൊലീസ് അതിക്രമങ്ങൾക്കെതിരായ വിദ്യാർത്ഥി യുവജന കൂട്ടായ്മയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷും ശ്വേതയും ജനുവരി 25ന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവുകയായിരുന്നു. വീട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് ശ്വേത കുടുംബക്കാരോടൊപ്പം രജിസ്റ്റർ ഓഫീസിൽ എത്തിയതാണ് സംഘർഷങ്ങൾക്ക് കാരണമായത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം നടന്നിരിക്കെ അത് മാറ്റിവച്ചുകൊണ്ട് ശ്വേതയെ വീട്ടുതടങ്കലിലേക്ക് തള്ളിവിടാനാണ് പൊലീസ് ശ്രമിച്ചതെന്ന് അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം :

ഞാനും ശ്വേതയും തമ്മിലുള്ള വിവാഹം നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചതാണ് കഴിഞ്ഞ ജനുവരി 25നാണ് നമ്മൾ വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളത് ഒരുമാസം കാലയളവ് അതായത് ഫെബ്രുവരി 25 വരെ നമുക്ക് മാറി ചിന്തിക്കാനുള്ള അവസരം സ്പെഷ്യൽ മാരേജ് ആക്ട് പറയുന്നുണ്ട് അത്തരത്തിൽ ഇതിൽ നിന്ന് പിന്നോട്ട് പോകണമെങ്കിൽ രണ്ടുപേരും സമ്മതിക്കണം കഴിഞ്ഞ ഒരാഴ്ചക്കാലമായി ശ്വേത വീട്ടുതടങ്കലിലാണ് ഈ കല്യാണ വിവരം പറഞ്ഞതിനെത്തുടർന്നാണ് ഇങ്ങനെ ഉണ്ടായത്

വീട്ടുകാരുടെ ക്രൂരമർദ്ദനത്തെ തുടർന്നാണ് അവൾ കുടുംബക്കാരോടൊപ്പം ഇന്ന് രജിസ്റ്റർ ഓഫീസിൽ ഇത് പിൻവലിക്കാൻ എത്തിയത് എന്നാൽ രജിസ്റ്റർ ഓഫീസിൽ വച്ച് അവൾ അത് തുറന്നുപറയുകയും പിൻവലിക്കാൻ തയ്യാറല്ലെന്ന് നിലപാടെടുക്കുകയും ചെയ്തു അവിടെ നടന്ന ബഹളത്തെത്തുടർന്ന് പയ്യന്നൂർ പോലീസിൽ നിന്ന് പോലീസുകാർ വരികയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു പൊലീസുകാർ ഇതിൽ എടുത്തിട്ടുള്ള സമീപനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് കാരണം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നമ്മുടെ വിവാഹം നടന്നിരിക്കുന്നു എന്നാൽ അതൊക്കെ മാറ്റിവച്ചുകൊണ്ട് ശ്വേതയെ വീട്ടുതടങ്കൽ ലേക്ക് തള്ളിവിടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്.

ഞാനും ശ്വേതയും പോലീസ് അതിക്രമങ്ങൾ ക്കെതിരായ യുവജന കൂട്ടായ്മയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ്. അതുകൊണ്ടുതന്നെ പോലീസിൽ നിന്ന് അനുകൂല സമീപനം ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. ഒരാൾ പ്രത്യേകിച്ചും ഒരു സ്ത്രീ ഒരു സർക്കാർ ഓഫീസിൽ വച്ച് മർദ്ദിക്കപ്പെട്ടിട്ടും അതിന്മേൽ പരാതി ഒന്നും ആരായാതെ വീണ്ടും അവരെ വീട്ടുതടങ്കലിലേക്ക് പറഞ്ഞുവിട്ട പയ്യന്നൂർ പോലീസ് നിലനിൽക്കുന്ന നിയമ സംവിധാനങ്ങളെ ആണ് കാറ്റിൽ പറത്തി ഇരിക്കുന്നത്.

വസ്തുതാവിരുദ്ധമായ വാർത്തകൾ പടച്ചുവിടുന്ന ഒരു പത്രം ആയിട്ടാണ് ഗദ്ദികയെ നാളിതുവരെ കണ്ടിട്ടുള്ളൂ അതുകൊണ്ടുതന്നെ ഇത്തരം വാർത്തകൾ അവർ വിളമ്പുക തന്നെ ചെയ്യും അതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നു. മക്തബ് എന്ന സായാഹ്ന പത്രത്തിലും വാർത്ത വന്നിട്ടുണ്ടെങ്കിലും നാളെ തിരുത്തി കൊടുക്കുമെന്നും തെറ്റുപറ്റിയെന്നും അതിൻറെ എഡിറ്റർ നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ശ്വേതയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കുവാൻ നിയമപരമായ വഴികൾ തേടാനാണ് ഇപ്പോൾ ശ്രമിക്കുന്നത് തേജസ് ന്യൂസ് സബ് എഡിറ്ററായ ഞാൻ വേറെ എവിടെയോ ഒളിവിലാണെന്ന് ധനി പരത്തുന്ന വാർത്ത ഗദ്ദികക്ക് നൽകിയത് പോലീസുകാരാണ് എന്ന് അതിൻറെ എഡിറ്റർ വി കെ രവി എന്നോട് സംസാരിച്ചതിന്റെ റെക്കോർഡിങ് കൈയിലുണ്ട്.

ഈ ബന്ധവുമായി മുന്നോട്ടുപോകാൻ തന്നെയാണ് നമ്മൾ രണ്ടുപേരും തീരുമാനിച്ചിരിക്കുന്നത് വീട്ടുതടങ്കലിൽ നിന്ന് ശ്വേതയെ മോചിപ്പിക്കുവാൻ പുരോഗമന ജനാധിപത്യ സമൂഹം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കള്ളവാർത്ത പ്രചരിപ്പിക്കുന്നവർക്ക് വിവാഹ പ്രസിദ്ധീകരണ നോട്ടീസിലെ തീയതി എങ്കിലും ശ്രദ്ധിക്കാമായിരുന്നു.

Read More >>