ലിനുവിന്റെ അമ്മയ്ക്ക് നടന്‍ ജയസൂര്യയുടെ അഞ്ചു ലക്ഷം രൂപ സഹായം

കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതാകുകയായിരുന്നു.

ലിനുവിന്റെ അമ്മയ്ക്ക് നടന്‍ ജയസൂര്യയുടെ അഞ്ചു ലക്ഷം രൂപ സഹായം

കൊച്ചി: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ ജയസൂര്യ.

ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി.

ഇതൊരു മകന്‍ നല്‍കുന്നതായി കരുതിയാല്‍ മതിയെന്നും ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലാണ് ലിനുവിന്റെ വീട്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് അമ്മയും അച്ഛനും അടങ്ങുന്ന ലിനുവിന്റെ കുടുംബം മാറിയിരുന്നു. ഇവിടെ നിന്നാണ് ലിനുവും സുഹൃത്തുക്കളും രക്ഷാദൗത്യത്തിന് ഇറങ്ങിയത്.

കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതാകുകയായിരുന്നു. ലിനുവിനെ കണ്ടെത്താൻ ഒരു ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് വെള്ളക്കെട്ടിൽ നിന്നും ലിനുവിന്റെ മൃതദേഹം ലഭിച്ചു. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാംപിലേക്കാണ് മൃതദേഹം എത്തിച്ചത്.

Read More >>