ആരോപണം അടിസ്ഥാനരഹിതം: കെ.ടി ജലീല്‍

Published On: 9 Nov 2018 5:41 AM GMT
ആരോപണം അടിസ്ഥാനരഹിതം: കെ.ടി ജലീല്‍

കണ്ണൂർ: നിയമന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി കെ.ടി ജലീൽ. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. നിയമനത്തിന് പി.എസ്.സിയുമായി കൂടിയാലോചനയോ വിജിലൻസ് ക്ലിയറൻസോ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു വർഷത്തേക്കുള്ള ഡെപ്യുട്ടേഷൻ മാത്രമാണ്. വീഴ്ചകൾ ഉണ്ടായിട്ടില്ല. ചട്ടങ്ങൾ മാറ്റിയത് കൂടുതൽ ആളുകൾ വരാൻ വേണ്ടിയാണെന്നും ജലീൽ വ്യക്തമാക്കി.

അതിനിടെ രാവിലെ തലശ്ശേരിയിൽ ട്രെയിനിറങ്ങിയ ജലീലിന് നേരെ ഏതാനും യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കോടി വീശി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Top Stories
Share it
Top