പ്രളയത്തില്‍ കൈത്താങ്ങായി ഇതാ ഒരമേരിക്കന്‍ ഫുട്‌ബോള്‍ കോച്ച്

ഇപ്പോള്‍ കോതമംഗലം എം. എ. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചാണ് സ്മിത്ത്

പ്രളയത്തില്‍ കൈത്താങ്ങായി ഇതാ ഒരമേരിക്കന്‍ ഫുട്‌ബോള്‍ കോച്ച്

ആസിഫ് മുഹമ്മദ് കരീം

കൊച്ചി: പ്രളയം ബാധിച്ച മേഖലകളില്‍ സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന്‍ അംഗങ്ങള്‍. പ്രളയം ഏറെ ദുരിതം വിതച്ച വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ എത്തിക്കാനൊരുങ്ങുകയാണ് ഇവര്‍.

ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നതിനായി ഭക്ഷ്യ വസ്തുക്കളും, വസ്ത്രങ്ങളും, അവശ്യ വസ്തുക്കളും, മരുന്നുകളും എം. എ. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തരം തിരിച്ചു പാക്ക് ചെയ്യുന്നുണ്ട്. അഞ്ച് വാഹനങ്ങളിലായി ഈ സാധനങ്ങള്‍ ഇന്ന് രാത്രിയില്‍ തന്നെ പുറപ്പെടും.

പാക്ക് ചെയ്യുന്നവരുടെ കൂട്ടത്തില്‍ മലയാളി മുഖഛായ ഇല്ലാത്ത ഒരാളെ കാണാന്‍ കഴിഞ്ഞു. ഇംഗ്‌ളീഷുകാരനായ ടേക് സ്മിത്ത് എന്ന മനുഷ്യനാണ് അന്യനാടിന് വേണ്ടി മടി കൂടാതെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായത്. അന്വേഷിച്ച് എത്തിയപ്പോള്‍ നിസ്സാരക്കാരനായിരുന്നില്ല അദ്ദേഹം.


അമേരിക്കന്‍ അണ്ടര്‍ 18 ഫുട്‌ബോള്‍ ടീം പരിശീലകനും, യുറോപിയന്‍ യൂണിയന്‍ ഫുട്ബാള്‍ അസ്സോസിയേന്‍ഷന്റെ എ ലൈസന്‍സ് പരിശീലകനുമാണ് സ്മിത്ത്. വലിയ പദവി വഹിക്കുന്ന ഒരു വിദേശിയാണ് തറയില്‍ ഇരുന്നും ഭാരം ചുമന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായത്. ഒരു സാധാരണകാരനെ പോലെ മറ്റുള്ളവര്‍ക്ക് ഒപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് അദ്ദേഹം.
ഇപ്പോള്‍ കോതമംഗലം എം. എ. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചാണ് സ്മിത്ത്. 'എല്ലാവര്‍ക്കും ഒപ്പം താനും കൂടി അത്രമാത്രം' ഇതാണ് സ്മിത്തിന് പറയാന്‍ ഉണ്ടായിരുന്നത്.

Read More >>