വൈകാതെ കൈയിലെത്തും, മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍- ചെന്നൈയില്‍ ഉല്‍പ്പാദനം ആരംഭിച്ചു

ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലാണ് ആപ്പിള്‍ ഫാക്ടറിയുള്ളത്.

വൈകാതെ കൈയിലെത്തും, മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍- ചെന്നൈയില്‍ ഉല്‍പ്പാദനം ആരംഭിച്ചു

ചെന്നൈ: രാജ്യത്തെ മൊബൈല്‍ നിര്‍മാണ മേഖലിയല്‍ പുത്തന്‍ ഉണര്‍വു നല്‍കി ബഹുരാഷ്ട്ര മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പില്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത് ഐഫോണ്‍ എക്‌സ് ആറിന്റ ഉല്‍പ്പാദനമാണ് ചെന്നൈയില്‍ ആരംഭിച്ചത്.

ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലാണ് ആപ്പിള്‍ ഫാക്ടറിയുള്ളത്. ഉല്‍പ്പാദനം കൂടി ഇന്ത്യയിലേക്കു മാറ്റുന്നത് അടുത്ത വിപണിയായി ഇന്ത്യയെ ആപ്പിള്‍ ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനയാണ്. തായ്‌വാനീസ് മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോന് ആണ് നിര്‍മാണ ചുമതല. ഇന്ത്യയില്‍ നിര്‍മാണം വൈകാതെ ആരംഭിക്കുമെന്ന് നേരത്തെ കമ്പനി ചെയര്‍മാന്‍ ടെറി ഗോ വ്യക്തമാക്കിയിരുന്നു.

നിലവില്‍ 44900 രൂപയ്ക്കാണ് ഐഫോണ്‍ എക്‌സ് ആര്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. ബൈ ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

അതിനിടെ, ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വൈകാതെ ഇന്ത്യയില്‍ അവരുടെ തന്നെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നു വാങ്ങാനും വഴിയൊരുങ്ങുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നയങ്ങളാണ് ആപ്പിള്‍ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫ്് ലൈന്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ തുറക്കാനുള്ള വഴിയൊരുക്കിയത്.

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വ്യാപാര രംഗത്ത് നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നീക്കിയത്.

പുതിയ നയപ്രകാരം വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പെ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കാം. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയ്ക്ക പുറമേ, ഡിജിറ്റല്‍ മേഖല, ഉത്പാദന മേഖല എന്നിവയിലെ വ്യവസ്ഥകളാണ് ലഘൂകരിച്ചത്.

Next Story
Read More >>