ഫലസ്തീനൊപ്പം; യു.എസിന് വഴങ്ങാതെ അറബ് ലീഗ് - ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി തള്ളി

ഫലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം അവസാനിപ്പിക്കാനുള്ള 'മഹത്തായ സമാധാന പദ്ധതി'യെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ചൊവാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്

ഫലസ്തീനൊപ്പം; യു.എസിന് വഴങ്ങാതെ അറബ് ലീഗ് - ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി തള്ളി

കെയ്‌റോ: ഫലസ്തീന്റെ ഭൂഭാഗങ്ങള്‍ ഇസ്രയേലിന് വിട്ടുകൊടുത്ത് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച പശ്ചിമേഷ്യന്‍ സമാധാനപദ്ധതി തള്ളി അറബ് ലീഗ്. നൂറ്റാണ്ടിന്റെ ഉടമ്പടി എന്ന് ട്രംപ് സ്വയം വിശേഷിപ്പിച്ച ഉടമ്പടിയാണ് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മ സമ്പൂര്‍ണ്ണമായി തള്ളിക്കളഞ്ഞത്.

വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറൂസലം എന്നിവ ഉള്‍പ്പെടുത്തി 1967ലെ അതിര്‍ത്തി പ്രകാരമായിരിക്കണം പലസ്തീന്‍ രാജ്യമുണ്ടാക്കേണ്ടത്. ഭാവി പലസ്തീന്റെ തലസ്ഥാനം കിഴക്കന്‍ ജറൂസലം ആയിരിക്കണമെന്നും അറബ് ലീഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ആവശ്യപ്രകാരം ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ഇന്നലെയാണ് അറബ് ലീഗ് അടിയന്തര യോഗം കൂടിയത്. 22 അംഗരാജ്യങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഫലസ്തീന്‍ ജനതയുമായി കൂടിയാലോചിക്കാതെ ഇസ്രയേലിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി തയ്യാറാ്കിയ സമാധാന പദ്ധതി ഫലസ്തീനോടുള്ള നിന്ദയാണെന്ന് യോഗത്തില്‍ മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഇസ്രയേലുമായും യു.എസുമായുമുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം അവസാനിപ്പിക്കാനുള്ള 'മഹത്തായ സമാധാന പദ്ധതി'യെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ചൊവാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിലാണ് ട്രംപ് സമാധാന പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ കിഴക്കന്‍ ജറുസലമിലും, വെസ്റ്റ് ബാങ്കിലെയും ഇസ്രായേലിന്റെ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതാണ് ട്രംപിന്റെ സമാധാന പദ്ധതിയെന്നാണ് ഫലസ്തീന്റെ ആരോപണം.

Next Story
Read More >>