മഹാരാഷ്ട്രയും ഹരിയാനയും ബി.ജെ.പി തൂത്തുവാരുമെന്ന് സര്‍വേകള്‍, കോണ്‍ഗ്രസ് കാത്തിരിക്കുന്നത് വന്‍ തിരിച്ചടി

ഹരിയാനയില്‍ കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റിലേക്ക് ഒതുങ്ങും

മഹാരാഷ്ട്രയും ഹരിയാനയും ബി.ജെ.പി തൂത്തുവാരുമെന്ന് സര്‍വേകള്‍, കോണ്‍ഗ്രസ് കാത്തിരിക്കുന്നത് വന്‍ തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് എ.ബി.പി- സീ വോട്ടര്‍ സര്‍വേ. ഹരിയാനയില്‍ 90ല്‍ 83 സീറ്റും ബി.ജെപി നേടുമെന്നും സര്‍വേ പ്രചവിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന സഖ്യത്തിന് പ്രവചിക്കുന്നത് 194 സീറ്റാണ്.

ഹരിയാനയില്‍ കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റിലേക്ക് ഒതുങ്ങും. മറ്റുള്ളവര്‍ക്ക് മൊത്തം ലഭിക്കുക നാലു സീറ്റാകും.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് 86 സീറ്റു കിട്ടുമെന്നും സര്‍വേ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടി.വി അഭിപ്രായ സര്‍വേയിലും ഇരു സംസ്ഥാനത്തും ബി.ജെ.പി അധികാരം നിലനിര്‍ത്തും. ഹരിയാനയില്‍ ബി.ജെ.പിക്ക് 58-70 സീറ്റാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 12-15 സീറ്റു കിട്ടും.

മഹാരാഷ്ട്രയില്‍ 142-147 സീറ്റുകളാണ് ബി.ജെ.പിക്ക് കിട്ടുക. ശിവസേനയ്ക്ക് 83-85 സീറ്റു കിട്ടും. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് 48-52 സീറ്റേ കിട്ടൂ- സര്‍വേ പ്രവചിക്കുന്നു.

മഹാരാഷ്ട്രയിലെ മുംബൈ മേഖലയില്‍ എന്‍.ഡി.എ 30-34 സീറ്റു നേടും. കൊങ്കണില്‍ 32-36 സീറ്റു കിട്ടും. മറാത്ത് വാഡ മേഖലയില്‍ 27 സീറ്റു വരെയും വടക്കന്‍ മഹാരാഷ്ട്രയില്‍ 23 സീറ്റു വരെയും കിട്ടാം. വിധര്‍ഭയില്‍ 37-41 സീറ്റുകളാണ് പ്രവചിക്കുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ 41-45 സീറ്റും.

കോണ്‍ഗ്രസിന് പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നാണ് കൂടുതല്‍ സീറ്റ് പ്രവചിക്കുന്നത്, 24 മുതല്‍ 28 വരെ. വടക്കന്‍ മഹാരാഷ്ട്രയില്‍ 16-20 സീറ്റുകളും മറാത്ത് വാഡയില്‍ 12-16 സീറ്റുകളും പാര്‍ട്ടി നേടും.

എന്‍.ഡി.എക്ക് 47.3 ഉം യു.പി.എക്ക് 38.5 ഉം ശതമാനം വോട്ട് ഓഹരിയാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് 14.3 ശതമാനവും.

കഴിഞ്ഞ നിയമസഭയില്‍ ബി.ജെ.പിക്ക് 122 ഉം ശിവസേനക്ക് 63 ഉം സീറ്റാണ് കിട്ടിയിരുന്നത്. കോണ്‍ഗ്രസിന് 42 ഉം എന്‍.സി.പിക്ക് 41 ഉം.

ഇരു സംസ്ഥാനങ്ങളിലും നിലവിലെ മുഖ്യമന്ത്രിമാര്‍ തന്നെയാണ് ജനങ്ങളുടെ ചോയ്‌സ്. ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറും മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും ജനപ്രിയരാണ് എന്നും സര്‍വേകള്‍ പറയുന്നു. ഹരിയാനയില്‍ 40 ശതമാനം പേരാണ് ഖട്ടര്‍ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടത്. ഫഡ്‌നാവിസിന് മുഖ്യമന്ത്രിയാകണമെന്ന്് 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ട. അഞ്ചു ശതമാനം പേര്‍ പറഞ്ഞത് ഉദ്ധവ് താക്കറെയുടെ പേരാണ്.

Read More >>