അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് കാരണം കർഷക രോഷമാണെന്ന തിരിച്ചറിവിൽ കർഷകർക്ക് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് പീയുഷ് ഗോയലിന്റെ ബജറ്റ് പ്രഖ്യാപനം.

കര്‍ഷകര്‍ക്കായി 75,000 കോടിയുടെ പദ്ധതി ; അക്കൗണ്ടില്‍ പ്രതി വര്‍ഷം 6000 രൂപയെത്തും

Published On: 2019-02-01T15:04:54+05:30
കര്‍ഷകര്‍ക്കായി 75,000 കോടിയുടെ പദ്ധതി ; അക്കൗണ്ടില്‍ പ്രതി വര്‍ഷം 6000 രൂപയെത്തും

കര്‍ഷകര്‍ക്കായി 75,000 കോടിയുടെ പദ്ധതി . അക്കൗണ്ടില്‍ പ്രതി വര്‍ഷം 6000 രൂപയെത്തും. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് കാരണം കർഷക രോഷമാണെന്ന തിരിച്ചറിവിൽ കർഷകർക്ക് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് പീയുഷ് ഗോയലിന്റെ ബജറ്റ് പ്രഖ്യാപനം. ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് ഗോയൽ വ്യക്തമാക്കി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിക്കായി 75,000 കോടിയാണ് നീക്കി വച്ചിരിക്കുന്നത്.12 കോടി കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. മൂന്ന് ഗഡുക്കളായാകും കർഷകർക്ക് ആറായിരം രൂപ നേരിട്ട് നൽകുക. കൂടാതെ തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി നൽകും. ഈ വർഷം എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഊർജമേഖലയിലെ ഏറ്റവും വിജയകരമായ പദ്ധതിയായ ഉജ്ജ്വൽ വഴി

ദരിദ്രവിഭാഗത്തിൽപ്പെട്ട ആറ് കോടി പേർക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകിയിട്ടുണ്ട്.ദരിദ്രവിഭാഗത്തിൽപ്പെട്ട രണ്ട് കോടി പേർക്ക്് കൂടി പാചകവാതക കണക്ഷൻ നൽകി അടുത്ത വർഷത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top