മിഡിൽഈസ്റ്റിൽ നിന്നുമുള്ള വിമാനങ്ങൾ പാകിസാൻ വ്യോമാതിർത്തി വഴി ഇന്ത്യാ പാകിസ്താൻ അതിർത്തി കടന്നാണ് ചൈനയിൽ പ്രവേശിക്കാറുള്ളത്. നിലവിൽ ഇന്ത്യയിലൂടെയും മ്യാൻമാറിലൂടെയുമാണ് മിഡിൽ ഈസ്റ്റിൽ നിന്നും ചൈനയിലെക്കെത്തുന്നത്.

'പാകിസ്താനെ' ഒഴിവാക്കി ചൈനീസ് വിമാനങ്ങള്‍

Published On: 2 March 2019 6:37 AM GMT
പാകിസ്താനെ ഒഴിവാക്കി ചൈനീസ് വിമാനങ്ങള്‍

ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താനിലേക്കുള്ള വിമാന സർവ്വീസുകൾ ചൈന നിർത്തിവെച്ചു.അന്താരാഷ്ട്ര യാത്രകൾക്ക് പാക് വ്യോമാതിർത്തി ഉപയോഗിക്കുന്നതും ചൈന ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ചൈനയിൽനിന്നു യൂറോപ്പിലേക്കും തെക്ക്കിഴക്കൻ ഏഷ്യയിലെക്കുള്ള സർവ്വീസുകളും തടസപ്പെട്ടു.

മിഡിൽഈസ്റ്റിൽ നിന്നുമുള്ള വിമാനങ്ങൾ പാകിസാൻ വ്യോമാതിർത്തി വഴി ഇന്ത്യാ പാകിസ്താൻ അതിർത്തി കടന്നാണ് ചൈനയിൽ പ്രവേശിക്കാറുള്ളത്. നിലവിൽ ഇന്ത്യയിലൂടെയും മ്യാൻമാറിലൂടെയുമാണ് മിഡിൽ ഈസ്റ്റിൽ നിന്നും ചൈനയിലെക്കെത്തുന്നത്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചൈനയിൽ നിന്നും പാകിസ്താനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി നോർത്ത് ചൈന എയർട്രാഫിക്ക് മാനേജ്‌മെന്റ് ബ്യൂറോ അറിയിച്ചു. ആഴ്ചയിൽ 22 സർവ്വീസുകളാണ് ഇരു ഭാഗത്തേക്കും നടക്കുന്നത്. രണ്ടെണ്ണം എയർ ചൈനയും ബാക്കി പാകിസ്താനുമാണ് സർവ്വീസ് നടത്തുന്നത്.

വ്യാഴാഴ്ച പാകിസ്താൻ വ്യോമാതിർത്തി അടച്ചതോടെ ചൈന ബദൽ മാർഗങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് വ്യോമാതിർത്തി വിദേശ സർവ്വീസുകൾക്ക് ചൈന തുറന്നു കൊടുത്തിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

Top Stories
Share it
Top