മുന്‍ സിബിഐ ഡയറക്ടര്‍ക്ക് സുപ്രീം കോടതിയുടെ മുട്ടന്‍ പണി

സി.ബി.ഐ മുന്‍ താത്കാലിക മേധാവി നാഗേശ്വര്‍ റാവുവിനെ സുപ്രീം കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു

മുന്‍ സിബിഐ ഡയറക്ടര്‍ക്ക് സുപ്രീം കോടതിയുടെ മുട്ടന്‍ പണി

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ താത്കാലിക മേധാവി നാഗേശ്വര്‍ റാവുവിനെ സുപ്രീം കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. ഇന്ന് കോടതി പിരിയുന്നത് വരെ കോടതി മുറി വിട്ടുപോകരുതെന്നും ഒരു ലക്ഷം പിഴയടക്കണം എന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. നാഗേശ്വര്‍ റാവു നല്‍കിയ മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളി. നാഗേശ്വര്‍ റാവു വിന് പുറമെ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ഭാസുരന്‍ എസിനെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. ബിഹാര്‍ മുസാഫര്‍പൂരില്‍ അഭയാര്‍ത്ഥികേന്ദ്ര ലൈംഗികപീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഉത്തരവ് ലംഘിച്ച് സ്ഥലം മാറ്റിയതിനാണ് നടപടി.

ഇതോടെ നാഗേശ്വര റാവുവിന് കോടതി അലക്ഷ്യ കുറ്റത്തിന് വൈകുന്നേരം നാലു മണിവരെ കോടതി മുറിയില്‍ ഇരിക്കേണ്ടിവന്നു. വൈകുന്നേരം മുന്നേ മുക്കാലിന് മുമ്പ് നാഗേശ്വര റാവുവിനെ കോടതി വിട്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. 'നാളെ കോടതി ചേരും വരെ കോടതി മുറി വിട്ടുപോകരുതെന്ന് ശിക്ഷ വിധിച്ചു ഉത്തരവിക്കണോ, എവിടെയാണോ ഉള്ളത് പോയി അങ്ങനെ തന്നെ ഇരിക്കൂ' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

കോടതിയില്‍ നിന്നും നടന്നുപോവുന്ന നാഗേശ്വര റാവുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


Read More >>