ഫ്‌ളൈ ദുബൈ -കരിപ്പൂര്‍ സര്‍വീസ് ആരംഭിച്ചു

വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 2ൽ നിന്ന് കരിപ്പൂരിലേക്ക് ഫ്ലൈ ദുബായ് പറക്കുക.

ഫ്‌ളൈ ദുബൈ -കരിപ്പൂര്‍ സര്‍വീസ് ആരംഭിച്ചു

ദുബൈ: കരിപ്പൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന ദുബൈ ആസ്ഥാനമായ ആദ്യ വിമാന കമ്പനിയെന്ന നേട്ടം ഫ്‌ളൈ ദുബൈക്ക്. ഫെബ്രുവരി ഒന്നിനാണ് ആദ്യ വിമാനം കരിപ്പൂരിൽ പറന്നിറങ്ങിയത്. ആഴ്ചയിൽ മൂന്ന് ദിവസം ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് വിമാനമുണ്ടാകും.

വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 2ൽ നിന്ന് കരിപ്പൂരിലേക്ക് ഫ്‌ലൈ ദുബായ് പറക്കുക. വെള്ളിയാഴ്ച രാത്രി 8.20 ന് ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേദിവസം പുലർച്ചെ 1.45ന് കരിപ്പൂരിലെത്തും എത്തും. ശനിയാഴ്ച പുലർച്ചെ 3.05നു പുറപ്പെടുന്ന വിമാനം 6.05നാണ് ദുബായിൽ എത്തുക. മറ്റ് ദിവസങ്ങളിലെ സമയക്രമവും ഇങ്ങനെ തന്നെയാണ്.

13000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിലാണങ്കിൽ 54,075 രൂപ മുതൽ നൽകേണ്ടി വരും. കൊച്ചി, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു ഇതുവരെ ഫ്‌ലൈ ദുബൈ സർവീസ് നടത്തിയിരുന്നത്.
Read More >>