മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; കരുതലോടെ ശിവസേന

145 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിനു വേണ്ടത്.

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; കരുതലോടെ ശിവസേന

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി. രണ്ടാഴ്ചയിലേറെ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് 105 സീറ്റുള്ള ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചിട്ടുള്ളത്.

145 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിനു വേണ്ടത്. 56 അംഗങ്ങളുള്ള ശിവസേനയുടെ പിന്തുണയില്ലെങ്കില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ ഉണ്ടാക്കുക സാദ്ധ്യമല്ല.

രണ്ടരവര്‍ഷം മുഖ്യമന്ത്രി പദം തങ്ങള്‍ക്കു നല്‍കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനമാണ് അതെന്നും അത് പാര്‍ട്ടി പൂര്‍ത്തീകരിക്കണമെന്നും സേന ആവശ്യപ്പെടുന്നു.

എന്നാല്‍ മുഖ്യമന്ത്രി പദം ഒഴികെ മറ്റെന്തിലും വിട്ടുവീഴ്ചയാകാമെന്ന നിലപാടിലാണ് ബി.ജെ.പി. നേരത്തെ എന്‍.സി.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സേന കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കപ്പെടുകയായിരുന്നു.


Read More >>