പോയി മോദിയോട് പറയൂ, ജി.എസ്.ടി 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്ത്; കേന്ദ്രത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

പി.വി നരസിംഹ റാവുവിന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പോയി മോദിയോട് പറയൂ, ജി.എസ്.ടി 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്ത്; കേന്ദ്രത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ചരക്കു സേവന നികുതി(ജി.എസ്.ടി)ക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്ത് എന്നാണ് സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ സ്വാമി ജി.എസ്.ടിയെ വിശേഷിപ്പിച്ചത്. 2030 ഓടു കൂടി ലോകത്തെ സൂപ്പര്‍ പവറായി ഇന്ത്യ മാറണമെങ്കില്‍ പത്തു ശതമാനം വാര്‍ഷിക വളര്‍ച്ചയെങ്കിലും കൈവരിക്കേണ്ടത് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിലെ പ്രഗതി മൈതാനത്ത് സംഘടിപ്പിച്ച 'ഇന്ത്യ-ആന്‍ ഇകണോമിക് സൂപ്പര്‍പവര്‍ ബൈ 2030' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

ഉദാരവല്‍ക്കരണത്തിലൂടെ രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കിയ മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുഘട്ടത്തില്‍ എട്ടു ശതമാനം വരെ ജി.ഡി.പി വളര്‍ച്ച കൈവരിച്ച രാഷ്ട്രം പിന്നീട് പിറകോട്ടു പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദായനികുതി, ജി.എസ്.ടി എന്നിവ കൊണ്ട് നിക്ഷേപകരെ ദ്രോഹിക്കാന്‍ പാടില്ല. ജി.എസ്.ടി 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്താണ്. ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത അത്ര സങ്കീര്‍ണ്ണമാണത്. കംപ്യൂട്ടര്‍ വഴി അപ്ലോഡ് ചെയ്യാനാണ് (ജി.എസ്.ടി റിട്ടേണ്‍) അവര്‍ ആവശ്യപ്പെടുന്നത്. ഉദാഹരണത്തിന് രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നുള്ളയാള്‍ ഇതെങ്ങനെ ചെയ്യും. അവിടെ വൈദ്യുതിയില്ല. അതു കൊണ്ട് ഞാന്‍ ഇത് (ആശയം) നിങ്ങളുടെ തലയില്‍ അപ്ലോഡ് ചെയ്യുന്നു. പോയി നിങ്ങളുടെ പ്രധാനമന്ത്രിയോട് പറയൂ' - സ്വാമി പറഞ്ഞു.

നിലവില്‍ ഇന്ത്യ നേടിരുന്ന പ്രശ്‌നം ചെലവഴിക്കാന്‍ ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതാണ്. കാര്‍ഷിക മേഖലയില്‍ ഒരു ഏക്കറില്‍ നിന്നുള്ള കാര്‍ഷിക ഉത്പാദനം മറ്റു നിരവധി രാജ്യങ്ങളേതിനേക്കാള്‍ കുറവാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.

Next Story
Read More >>