നവമാദ്ധ്യമങ്ങളില്‍ ഹൃദ്യമായി ഇടപ്പെട്ട് ടീച്ചറമ്മ

കേരളത്തിലെ മന്ത്രിമാരില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഇടപെടല്‍ കൊണ്ടും ജനമനസ്സുകളിലേക്ക് ഇറങ്ങുകയാണു ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. നവമാദ്ധ്യമങ്ങളിലെ ആശയവിനിമയത്തിലൂടെ സര്‍ക്കാര്‍ ചുവപ്പ് നാട എന്ന പേടിയെ മാറ്റാനും ടീച്ചര്‍ക്കായിട്ടുണ്ട് .

നവമാദ്ധ്യമങ്ങളില്‍ ഹൃദ്യമായി ഇടപ്പെട്ട് ടീച്ചറമ്മ

കോഴിക്കോട് : കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറാണു ഇപ്പോള്‍ നവമാദ്ധ്യമങ്ങളിലെ താരം . കാല താമസമില്ലാത്ത ക്രിയാത്മക ഇടപെടലുകളാണു ടീച്ചറെ ജനങ്ങള്‍ക്ക് പ്രിയങ്കരിയാക്കുന്നത്. താരതമ്യേന അശരണരും, അധികാരത്തിനു പുറത്ത് നില്‍ക്കുന്നവര്‍ക്കുമാണു ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമാവുന്നത് .

മലപ്പുറം പെരിന്തല്‍ മണ്ണയില്‍ നിന്നാണു ടീച്ചര്‍ ഇടപെട്ട ഒടുവിലത്തെ ഹൃദ്യമായ കഥ വരുന്നത്. ജിയാസ് മാടശ്ശേരി എന്ന യുവാവാണു കെ കെ ശൈലജ ടീച്ചറുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ അപേക്ഷയുമായി എത്തിയത്. ജിയാസിന്റെ സഹോദരി ജന്മം നല്‍കിയ കുഞ്ഞിനു ഹ്യദയവാല്‍വില്‍ തകരാര്‍ കണ്ടെത്തി. പെരിന്തല്‍ മണ്ണയിലെ ആശുപത്രി അധിക്യതര്‍ , കയ്യൊഴിഞ്ഞപ്പോള്‍ , മറ്റ് വഴികളും അടഞ്ഞു. അത് ചൂണ്ടിക്കാട്ടിയാണു ജിയാസ് ഫേസ് ബുക്കില്‍ കമന്റായി ടീച്ചര്‍ക്ക് അപേക്ഷ നല്‍കിയത് . ആ വാക്കുകള്‍ ഇവിടെ


'ടീച്ചറേ... വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങ്ങൾ ഡോക്ടർ നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിരയിലോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു. മേല്‍ ഹോസ്പിറ്റലില്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടർ പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടർ പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു' .

ടീച്ചറുടെ മറുപടിയും വൈകിയില്ല. അത് ഇതായിരുന്നു .

'താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും .

കുഞ്ഞ് ഇപ്പോള്‍ ലിസി ആശുപത്രിയില്‍ ചികിത്സയിലാണു. തുടര്‍ ചികിത്സകള്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

അശരണരായ ആളുകള്‍ വസിക്കുന്ന ഇടങ്ങളിലും ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണു .Read More >>