ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി

ഒന്നാം ടെസ്റ്റിലും തോറ്റ ഇന്ത്യയ്‌ക്കെതിരെ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലെത്തി.

ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി

ലോര്‍ഡ്‌സ്: ഇഗ്ലംണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിന് തോല്‍വി. മത്സരം തീരാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ഒന്നാം ടെസ്റ്റിലും തോറ്റ ഇന്ത്യയ്‌ക്കെതിരെ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലെത്തി.

ഒന്നാം ഇന്നിംഗ്‌സിലും ദയനീയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 396 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 289 റണ്‍സിന്റെ ലീഡ് പിന്തുടര്‍ന്ന ഇന്ത്യ 130 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്‌സില്‍ 33 റണ്‍സ് നേടിയ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാണ്ഡ്യ 26 റണ്‍സ് നേടി. അശ്വിനായിരുന്നു ഒന്നാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Read More >>